വൃക്ക മാറ്റിവെക്കാന്‍ കനിവ് തേടി പഞ്ചായത്തംഗം

ഷൊര്‍ണൂര്‍: പൊതു പ്രവര്‍ത്തകനും വല്ലപ്പുഴ ഗ്രാമപഞ്ചായത്തംഗവുമായ വല്ലപ്പുഴ മുത്തുട്ടി (കുണ്ടുകുളം അബ്ദുല്‍ റസാഖ്) ചികിത്സാ സഹായം തേടുന്നു. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മുത്തുട്ടി. എത്രയുംപെട്ടെന്ന് വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. മുത്തുട്ടിയുടെ ഭാര്യയും മുന്‍ ഗ്രാമപഞ്ചായത്തംഗവുമായ ലൈല വൃക്ക നല്‍കാന്‍ തയാറായിട്ടുണ്ട്. ഇതിനായി ഇരുപത് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളായ നാല് മക്കളടങ്ങിയതാണ് ഇദ്ദേഹത്തിന്‍െറ കുടുംബം. ഒരാണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ്. താമസിക്കുന്ന വീടും പറമ്പും വല്ലപ്പുഴ സര്‍വിസ് കോഓപറേറ്റിവ് ബാങ്കില്‍ പണയത്തിലാണ്. ഇതിനാല്‍ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിക്കുകയും വല്ലപ്പുഴ കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന്‍െറ ആകെ അത്താണിയായ ഇദ്ദേഹത്തിന്‍െറ ചികിത്സക്ക് വേണ്ട സംഖ്യയിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍, കണ്‍വീനര്‍ ദേവദാസ്, ട്രഷറര്‍ അഡ്വ. എ.എ. ജമാല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. സംഭാവനകള്‍ അയക്കേണ്ട വിലാസം: വല്ലപ്പുഴ മുത്തുട്ടി ചികിത്സാ സഹായ കമ്മിറ്റി, കനറാ ബാങ്ക് വല്ലപ്പുഴ ബ്രാഞ്ച്, പി.ഒ വല്ലപ്പുഴ, പാലക്കാട് ജില്ല -679336, A/c No. 6011101001329, IFSC Code: CNRB0006011. ഫോണ്‍: 9446283046.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.