ഒറ്റപ്പാലത്തെ ഓപറേഷന്‍ അനന്ത: ബാങ്കുകളുടെ കൈയേറ്റം രണ്ടാംഘട്ട സര്‍വേയിലും സ്ഥിരീകരിച്ചു

ഒറ്റപ്പാലം: ജില്ലാ സഹകരണ ബാങ്കിന്‍െറ ഒറ്റപ്പാലം ശാഖാകെട്ടിടം ഭാഗികമായും പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ ചുറ്റുമതിലിന്‍െറ മുന്‍ഭാഗവും സംസ്ഥാനപാത കൈയേറി നിര്‍മിച്ചതാണെന്ന് കഴിഞ്ഞദിവസം നടന്ന രണ്ടാംഘട്ട സര്‍വേയില്‍ സ്ഥിരീകരിച്ചു. ഓപറേഷന്‍ അനന്തയുടെ ഭാഗമായി കൈയേറ്റസ്ഥലം ഒഴിയാനാവശ്യപ്പെട്ട് സ്വകാര്യവ്യക്തികള്‍ക്ക് നോട്ടീസ് നല്‍കിയ വേളയില്‍ ബാങ്കുകളെ ഒഴിവാക്കിയതായി വിവാദം ഉയര്‍ന്നിരുന്നു. നേരത്തേ നടന്ന സര്‍വേയില്‍ ബാങ്കുകള്‍ കൈയേറ്റം നടത്തിയെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് സ്ഥിരീകരണം ലക്ഷ്യമിട്ടാണ് വീണ്ടും റവന്യൂ സംഘത്തിന്‍െറ പരിശോധന നടന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ മുന്‍വശത്തെ മതില്‍ മൂന്നുമീറ്റര്‍ സംസ്ഥാനപാതയിലേക്ക് കൈയേറി നിര്‍മിച്ചതാണെന്നാണ് കണ്ടത്തെിയത്. പാലക്കാട് ജില്ലാ ബാങ്കിന്‍െറ ഒറ്റപ്പാലം ശാഖാകെട്ടിടം സ്ഥിതിചെയ്യുന്ന ഭാഗത്ത് 10-12 മീറ്ററും റവന്യൂ സെറ്റില്‍മെന്‍റ് രജിസ്റ്റര്‍ പ്രകാരം കൈയേറ്റ ഭൂമിയിലാണ്. നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് സബ് കലക്ടര്‍ പി.ബി. നൂഹിന്‍െറ നേതൃത്വത്തിലുള്ള റവന്യൂ സംഘം കയേറ്റം ഒഴിപ്പിക്കാന്‍ രംഗത്തത്തെിയത്. സോപാധിക പട്ടയപ്രകാരം സര്‍ക്കാര്‍ ഭൂമി കൈവശമുള്ളവര്‍ക്ക് സ്വയം ഒഴിയാന്‍ സമയം അനുവദിച്ച് നോട്ടീസ് നല്‍കിയിരുന്നു. ഏതാനും ഉടമകള്‍ കെട്ടിടങ്ങള്‍ സ്വയംപൊളിക്കാന്‍ സന്നദ്ധരായപ്പോള്‍ മറ്റുചിലര്‍ കോടതിയില്‍നിന്ന് നടപടി ഒഴിവാക്കാന്‍ സ്റ്റേ സമ്പാദിച്ചിരുന്നു. സ്റ്റേ റദ്ദ് ചെയ്യാന്‍ റവന്യൂ വകുപ്പ് കോടതിയെ സമീപിച്ചിരിക്കുകയാണ്. സോപാധിക പട്ടയഭൂമിയില്‍ തീരുമാനമായശേഷം നഗരവികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കാനാണ് അധികൃതരുടെ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.