പാലക്കാട്: ജില്ലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും. ഇതിനു മുന്നോടിയായി ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. ജലസേചനം, ജല അതോറിറ്റി, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ പ്രതിനിധികളും തഹസില്‍ദാര്‍മാരും പങ്കെടുത്ത യോഗത്തില്‍ ഓരോ മേഖലക്കും അനുയോജ്യമായ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന രീതി ക്രമേണ കുറച്ച് ആവശ്യമായ സ്ഥലങ്ങളില്‍ കിയോസ്കുകള്‍ സ്ഥാപിക്കാന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കും. ഇതിനായി തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. നിലവില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന കിണറുകളും ജല സ്രോതസ്സുകളും വൃത്തിയാക്കാനും തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം ഇതിനായി ഉറപ്പാക്കും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്‍കൂര്‍ അനുമതി ഇല്ലാതെയും കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നില്ളെന്ന് ഉറപ്പാക്കാന്‍ ഭൂഗര്‍ഭ ജല വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൈനാപ്പിള്‍ കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി മൂലം മലമ്പുഴ ഡാമിന്‍െറ വൃഷ്ടിപ്രദേശത്തെ വെള്ളത്തില്‍ വിഷാംശം കലരുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയറോട് കലക്ടര്‍ ആവശ്യപ്പെട്ടു. അഗളി പഞ്ചായത്തില്‍ വാട്ടര്‍ കിയോസ്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.