മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് 65.5 ലക്ഷം രൂപ നല്‍കുമെന്ന് അധികൃതരുമായി നടത്തിയ കൂടിയാലോചന യോഗത്തില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. കെ.എസ്.ഇ.ബി തയാറാക്കിയ പദ്ധതിക്ക് മൂന്ന് കോടി 65.5 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. ഇതില്‍ കെ.എസ്.ഇ.ബി ഒരുകോടിയും, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റ് രണ്ട് കോടിയും നീക്കിവെക്കും. പദ്ധതി നിര്‍വഹണത്തിന് ഡിപ്പാര്‍ട്ട്മെന്‍റ് ഫണ്ടുകള്‍ക്ക് പുറമെ ആവശ്യമായി വരുന്ന ഫണ്ടുകള്‍ കണ്ടത്തെുന്നതിന് കെ.എസ്.ഇ.ബി അധികൃതരുമായി നടത്തിയ കൂടിയാലോചന യോഗത്തിലാണ് എം.എല്‍.എ തന്‍െറ വികസന ഫണ്ട് നല്‍കാമെന്ന് അറിയിച്ചത്. വൈദ്യുതി എത്തിക്കുക എന്നത് പുരോഗതിയുടെയും വികസനങ്ങളുടെയും അടിസ്ഥാന ഘടകമായതിനാല്‍ ഇക്കാര്യങ്ങള്‍ക്ക് ഫണ്ട് വകയിരുത്തുന്നതില്‍ തികഞ്ഞ സന്തോഷമാണുള്ളതെന്ന് യോഗത്തില്‍ എം.എല്‍.എ ഷംസുദ്ദീന്‍ പറഞ്ഞു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് ഏഴ് ലക്ഷം, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് 5.5 ലക്ഷം, തെങ്കര ഗ്രാമപഞ്ചായത്തിന് മൂന്ന് ലക്ഷം ഉള്‍പ്പെടെ 15.5 ലക്ഷം ഈ വര്‍ഷത്തെ പ്രദേശിക വികസനഫണ്ടില്‍ നിന്ന് നല്‍കും. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിനുളള 10 ലക്ഷം, അട്ടപ്പാടി ബ്ളോക്കിനുള്ള 40 ലക്ഷം ഉള്‍പ്പെടെ 50 ലക്ഷം അടുത്ത സാമ്പത്തിക വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്ന് നല്‍കാനുമാണ് ധാരണയുള്ളത്. യോഗത്തില്‍ കെ.എസ്.ഇ.ബി ഷൊര്‍ണൂര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാധാകൃഷ്ണന്‍, എക്സി. എന്‍ജിനീയര്‍ ഡോ. പി. രാജന്‍, അസി. എക്സി. എന്‍ജിനീയര്‍ പ്രസാദ്, കുമരംപുത്തൂര്‍ അസി. എന്‍ജിനീയര്‍ റഫീഖ്, അലനല്ലൂര്‍ അസി. എന്‍ജിനീയര്‍ പ്രേം കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.