സംഘ്പരിവാര്‍ ഭീഷണി ഒറ്റക്കെട്ടായി നേരിടണം –ടേബിള്‍ ടോക്

പാലക്കാട്: സംഘ്പരിവാര്‍ ഭീഷണിക്കെതിരെ മതേതര ശക്തികളെ ഒരുമിച്ചുകൂട്ടി ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി പാലക്കാട് ഫൈന്‍ സെന്‍ററില്‍ സംഘടിപ്പിച്ച ‘മുസ്ലിം സമൂഹം: പ്രതിസന്ധികള്‍ പ്രതീക്ഷകള്‍’ ടേബിള്‍ ടോക് അഭിപ്രായപ്പെട്ടു. അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷങ്ങള്‍ ഭയന്നു മാത്രം ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്നും ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ പൗരന് നിഷേധിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും കറന്‍സി നിരോധം പോലും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇസ്ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ ജനുവരി 22ന് പാലക്കാട് നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തിന്‍െറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ പോലും വകവെക്കാതെ ഏകപക്ഷീയമായ രീതിയില്‍ രാജ്യത്ത് പൊതു സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുളള ശ്രമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആശയപ്രചാരണത്തെയും തടയിടാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, സംഘടന നേതാക്കളായ എം.എം. ഹമീദ്, മുഹമ്മദലി അന്‍സാരി, അബ്ദുല്‍ കരീം മൗലവി, ശറഫുദ്ദീന്‍ മൗലവി, ശുഐബ് ഹുദവി, ജബ്ബാര്‍ അലി, എ.കെ. സുല്‍ത്താന്‍, എന്‍ജിനീയര്‍ ഫാറൂഖ്, പ്രഫ. അബൂബക്കര്‍, അബ്ദുല്‍ ഗഫൂര്‍ മേപ്പറമ്പ്, ആസാദ് വൈദ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ ഹസന്‍ നദ്വി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ശാകിര്‍ മൂസ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.