ഏകാദശി സംഗീതോത്സവം: ചെമ്പൈയുടെ തംബുരു ഗുരുവായൂരിലേക്ക് കൊണ്ടുപോയി

കോട്ടായി: ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂരില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ സമര്‍പ്പിക്കാന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉപയോഗിച്ചിരുന്ന തംബുരു കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ 10ന് കോട്ടായി ചെമ്പൈ ഗ്രാമത്തില്‍നിന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ കയറ്റി പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളജില്‍ എത്തിച്ചു. അവിടെനിന്ന് ചെമ്പൈ ഭാഗവതര്‍ അവസാനമായി കച്ചേരി നടത്തിയ ഒറ്റപ്പാലം പുഴിക്കുന്നം ക്ഷേത്രത്തിലത്തെിച്ചു. വൈകീട്ടോടെയാണ് ഗുരുവായൂര്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തിച്ചത്. തംബുരു ഏറ്റുവാങ്ങാന്‍ ഗുരുവായൂര്‍ സംഗീതോത്സവ സബ് കമ്മിറ്റി അംഗങ്ങളായ വൈക്കം വേണുഗോപാല്‍, തിരുവനന്തപുരം സുരേന്ദ്രന്‍, തിരുവിഴ ശിവാനന്ദന്‍, എന്‍. ഹരി, മണ്ണൂര്‍ രാജകുമാരനുണ്ണി എന്നിവര്‍ ചെമ്പൈ ഗ്രാമത്തില്‍ എത്തി. സമര്‍പ്പണ ചടങ്ങ് വൈക്കം വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെമ്പൈയുടെ പേരമകന്‍ ചെമ്പൈ സുരേഷ് അധ്യക്ഷത വഹിച്ചു. മണ്ണൂര്‍ രാജകുമാരനുണ്ണി സംഗീതമാലപിച്ചു. സൈനുദ്ദീന്‍ പത്തിരിപ്പാല സംസാരിച്ചു. ചെമ്പൈ വിദ്യാപീഠം സെക്രട്ടറി കീഴത്തൂര്‍ മുരുകന്‍ സ്വാഗതവും മീത്തുംപടി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കര്‍ണാടിക് സംഗീതജ്ഞന്‍ ബാലമുരളിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.