ശ്രീകൃഷ്ണപുരം: അംഗീകൃത കരാറുകാര്‍ക്ക് വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്ത പ്രവൃത്തിയുടെ കുടിശ്ശിക മുടങ്ങിയതായി പരാതി. 2014 ലെ കലക്ടറുടെ വരള്‍ച്ച ദുരിതാശ്വാസ പദ്ധതിയിലെ പ്രവൃത്തികളുടെ കുടിശ്ശികയാണ് മുടങ്ങിയത്. കുടിശ്ശിക ലഭിക്കാത്തതുസംബന്ധിച്ച് ഒറ്റപ്പാലം സബ്കലക്ടര്‍ക്ക് പരാതി നല്‍കിയതായി കരാറുകാര്‍ പറഞ്ഞു. ഒറ്റപ്പാലം താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. കിണര്‍ നിര്‍മാണം, പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയിലൂടെ നടപ്പാക്കിയത്. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയും നടപടിയായില്ല. തുക ലഭിച്ചില്ളെന്നാണ് കാരണമായി പറഞ്ഞത്. എന്നാല്‍, തുക വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കുടിശ്ശിക നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പഞ്ചായത്തുകളിലെ എല്‍.എസ്.ജി.ഡി വിഭാഗം എന്‍ജിനീയര്‍ നിര്‍മാണ പ്രവൃത്തികള്‍ പരിശോധിച്ച് ബില്‍ തയാറാക്കി നല്‍കിയിട്ടുണ്ട്. തഹസില്‍ദാറുടെ പരിശോധന റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മാറിവരുന്ന ഉദ്യോഗസ്ഥര്‍ പഴയ ബില്ലുകള്‍ നല്‍കാന്‍ കൂട്ടാക്കാത്തതാണ് കുടിശ്ശിക മുടങ്ങാനുള്ള കാരണമെന്നാണ് കരാറുകാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.