അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

മേലാറ്റൂർ: എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം ചർച്ച ചെയ്യാനായി ബുധനാഴ്ച രാവിലെ നടന്ന ഭരണ സമിതി യോഗത്തിൽ നിന്ന് സി.പി.എം-ലീഗ് അംഗങ്ങൾ വിട്ട് നിന്നതിനെ തുടർന്നാണ് പ്രമേയം പരാജയപ്പെട്ടത്.രാവിലെ 10ന് ആരംഭിച്ച യോഗ നടപടികൾ ക്വാറം തികയാത്തതിനെ തുടർന്ന് അഞ്ച് മിനിട്ടുകൾക്കകം അവസാനിപ്പിച്ച വരണാധികാരി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കേശവദാസ് പ്രസിഡണ്ടിനെതിരായ അവിശ്വാസം തള്ളിയതായി പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.