സാംസ്കാരികമായി മലയാളികള്‍ അന്യവത്കരിക്കപ്പെടുന്നു –സ്പീക്കര്‍

പെരിന്തല്‍മണ്ണ: സാംസ്കാരികമായി മലയാളികള്‍ അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പെരിന്തല്‍മണ്ണ കലാസാംസ്കാരിക സഹകരണ സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികളുടെ സ്വത്വം നിലനിര്‍ത്താന്‍ സാംസ്കാരിക പ്രതിരോധം കൂടിയേതീരൂവെന്നും അദ്ദേഹം പറഞ്ഞു. കലാസാംസ്കാരിക പതിപ്പ് പ്രഫ. പാലക്കീഴ് നാരായണന് നല്‍കി സ്പീക്കര്‍ പ്രകാശനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കഥകളി സംഗീതജ്ഞന്‍ പാലനാട് ദിവാകരന്‍, സഹകരണ അസി. രജിസ്ട്രാര്‍ പി. ദേവദാസ്, വി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീലക്ഷ്മി സുബ്രഹ്മണ്യന്‍ ശാസ്ത്രീയ സംഗീതവും ഉണ്ണിമായ മനഴി, നിരഞ്ജന്‍ മനഴി എന്നിവര്‍ വീണകച്ചേരിയും വിനീത നെടുങ്ങാടി മോഹിനിയാട്ടവും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.