തിരൂരങ്ങാടി: കൊടിഞ്ഞി ഗ്രാമത്തിലെ ഐക്യം വിളിച്ചോതി സത്യപ്പള്ളിയില്‍ സൗഹൃദ വേദിയൊരുങ്ങി. സംഘടനാ സങ്കുചിതത്വങ്ങള്‍ മാറ്റിവെച്ചാണ് എ.പി, ഇ.കെ, ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങള്‍ പള്ളി പുനര്‍നിര്‍മാണ പ്രാരംഭ പ്രവൃത്തിയില്‍ കൈകോര്‍ത്തത്. കുറ്റിയടിക്കലും സ്ഥാപക നേര്‍ച്ചയും ശനിയാഴ്ച നടന്നു. മമ്പുറം തങ്ങള്‍ പാകിയ ശിലയും തങ്ങള്‍ നമസ്കരിച്ച മിഹ്റാബും മിമ്പറും നിലനിര്‍ത്തി അകംപള്ളി പ്രത്യേകം രൂപകല്‍പന ചെയ്താണ് പ്രവൃത്തി നടക്കുക. അഞ്ച് കോടി രൂപ ചെലവിലാണ് നവീകരണം. 200 വര്‍ഷങ്ങള്‍ക്കുമുമ്പ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ നിര്‍മിച്ചതാണ് കൊടിഞ്ഞിപള്ളി. കടുവാളൂര്‍, മച്ചിങ്ങാത്താഴം, പനക്കത്തായം, തിരുത്തി, ചെറുപ്പാറ, പയ്യോളി, അല്‍ അമീന്‍ നഗര്‍, കോറ്റത്തങ്ങാടി, കുറൂല്‍, കാളംതിരുത്തി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊടിഞ്ഞി പ്രദേശത്തിന്‍െറ മധ്യത്തിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്ന് നിരവധി ആളുകളാണ് സത്യംചെയ്യാന്‍ വെള്ളിയാഴ്ചകളില്‍ പള്ളിയില്‍ എത്താറുള്ളത്. പൊലീസ് സ്റ്റേഷനുകള്‍, കോടതികള്‍ എന്നിവിടങ്ങളില്‍നിന്ന് തീര്‍പ്പാകാത്ത കേസുകള്‍ പലതും അവസാനം കൊടിഞ്ഞി പള്ളിയിലേക്ക് മാറ്റിവെക്കാറുണ്ട്. നവീകരണ പ്രവൃത്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.