യാത്രക്കാരുടെ തലപൊളിക്കാന്‍ നോപാര്‍ക്കിങ് ബോര്‍ഡുകള്‍

പെരിന്തല്‍മണ്ണ: നഗരസഭ ആസ്ഥാനത്തിന് മുന്നിലായി അടുത്തയിടെ സ്ഥാപിച്ച നോപാര്‍ക്കിങ് ബോര്‍ഡുകള്‍ യാത്രക്കാരുടെ തലപൊളിക്കും. ബോര്‍ഡുകളുടെ ഉയരക്കുറവുതന്നെ കാരണം. നഗരസഭ ആസ്ഥാനത്തിന് മുന്നിലായി അടുത്തയിടെയാണ് നോപാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥപിച്ചത്. നഗരസഭക്ക് മുന്നിലാണ് കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, വളാഞ്ചേരി, കോട്ടക്കല്‍, നിലമ്പൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിര്‍ത്തുന്നത്. സദാസമയവും ഈസ്റ്റോപ്പില്‍ ബസുകളുണ്ടാവും. വാഹനം ശ്രദ്ധിച്ച് കാല്‍നടയാത്രക്കാരന്‍ അരികിലേക്ക് നീങ്ങുന്നതിനിടെ ബോര്‍ഡില്‍ തലതട്ടാനുള്ള സാധ്യത ഏറെയാണ്. ബോര്‍ഡ് അല്‍പം കൂടി ഉയര്‍ത്തിവെച്ചിരുന്നെങ്കിലെന്നാണ് മിക്ക കാല്‍നടയാത്രക്കാരുടെയും അഭിപ്രായം. ബോര്‍ഡ് സ്ഥപിച്ചിട്ട് ദിവസങ്ങള്‍ ആകുന്നതേയുള്ളൂവെങ്കിലും ഏതോ വാഹനം തട്ടി ഒരുബോര്‍ഡിന്‍െറ മേല്‍ഭാഗം ഒടിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.