ബ്രഹ്മന്‍ ചോലയില്‍ ഭൂമി കൈയേറ്റം; പൊലീസ് കേസെടുത്തു

ശ്രീകൃഷ്ണപുരം: കരിമ്പുഴ രണ്ട് വില്ളേജില്‍ ബ്രഹ്മന്‍ചോലയില്‍ കാഞ്ഞിരപ്പുഴ കനാലിന്‍െറ സബ് കനാല്‍ കൈയേറി ഇല്ലാതാക്കിയതിനെതിരെ സ്വകാര്യ വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് കനാലുണ്ടായിരുന്നത്. ഈ ഭൂമിയാണ് ജെ.സി.ബി ഉപയോഗിച്ച് പൂര്‍ണമായും സ്വന്തം സ്ഥലത്തോട് കൂട്ടിച്ചേര്‍ത്ത് കരിങ്കല്ല് കെട്ടി തിരിച്ചിരിക്കുന്നത്. 69 മീറ്റര്‍ നീളത്തിലും ഒമ്പത് മീറ്റര്‍ വീതിയിലുമാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി പറയുന്നത്. 2013ല്‍ നിര്‍മാണ പ്രവൃത്തി നടത്തരുതെന്ന് കാണിച്ച് വില്ളേജ് ഓഫിസില്‍നിന്നും സ്റ്റോപ് മെമ്മോ നല്‍കിയിരുന്നുവത്രെ. കാഞ്ഞിരപ്പുഴ ജലസേചനവകുപ്പും റവന്യൂ വകുപ്പും സ്ഥലം പരിശോധിച്ചിരുന്നു. കൂടാതെ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഈ വ്യക്തി കൃഷി ഭൂമി മണ്ണിട്ടു നികത്തിയതായും പരാതിയുയര്‍ന്നിരുന്നു. കിസാന്‍ സഭയുടെയും സി.പി.ഐയുടെയും സമരത്തിന്‍െറ ഭാഗമായാണ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.