കല്ലടിക്കോട്: മാലിന്യ സംസ്കരണ യൂനിറ്റുകളില്ലാത്തത് ഗ്രാമപഞ്ചായത്തുകള്‍ക്ക് വിനയാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും പ്രത്യേകം സംസ്കരിക്കാന്‍ മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ ആരംഭിക്കണമെന്ന ഓംബുഡ്സ്മാന്‍ നിര്‍ദേശവും അധികൃതര്‍ അവഗണിച്ച മട്ടാണ്. നാട്ടിന്‍പുറങ്ങളിലും നഗരപ്രദേശങ്ങളിലും താമസക്കാരും വ്യാപാര സ്ഥാപന നടത്തിപ്പുകാരും സ്വന്തം നിലക്ക് മാലിന്യം സംസ്കരിക്കുന്ന രീതിയാണ് നിലവിലുള്ളത്. സ്ഥാപനങ്ങളുടെയും വീടുകളുടെയും പരിസരത്ത് മാലിന്യം സംസ്കരിക്കുന്നത് നല്ല രീതിയില്‍ നടക്കുന്നുണ്ടെങ്കിലും പൊതു നിരത്തുകളിലും ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലും മാലിന്യം തള്ളുന്ന പ്രവണതക്ക് ഒരു മാറ്റവുമില്ല. കല്ലടിക്കോട് കനാല്‍തീരം, ചൂരിയോട് പുഴയോരം എന്നിവിടങ്ങളിലും മാലിന്യം അലക്ഷ്യമായി ഉപക്ഷേിക്കുന്നു. ജലാശയങ്ങളോട് ചേര്‍ന്ന് മാലിന്യം വലിച്ചെറിയുന്നത് മലിനീകരണത്തോടൊപ്പം രോഗാതുര ഭീഷണിയും ഉയര്‍ത്തുന്നു. മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും അതാത് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ പൊതു നിരത്തുകള്‍ മാലിന്യം കുമിയുന്ന സാഹചര്യത്തിന് അറുതിയുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.