മായം ചേര്‍ത്ത കള്ള് വില്‍പന തകൃതി

ആനക്കര: വീര്യംകൂടിയ മായം ചേര്‍ത്ത കള്ള് വില്‍പന ഷാപ്പുകളില്‍ തകൃതി. മായം ചേര്‍ത്ത വരവ് കള്ളാണ് മദ്യപന്മാരെ നട്ടം തിരിക്കുന്നത്. തൃത്താല മേഖലയില്‍ ചത്തെ് കള്ള് ലഭ്യമല്ലാത്തതിനാല്‍ മിക്കഷാപ്പുകാരും വരവ് കള്ളുകളെയാണ് ആശ്രയിക്കുന്നത്. ഈ മേഖലയിലെ ഒന്നോ രണ്ടോ ഷാപ്പുകളില്‍ മാത്രമാണ് അഞ്ച് മുതല്‍ ആറ് വരെ ലിറ്റര്‍ കള്ളുള്ളത്. ബാക്കി ചിറ്റൂര്‍ മേഖലയില്‍ നിന്നാണ്. ഓരോ ഷാപ്പുകളിലും 300 മുതല്‍ 400 ലിറ്റര്‍വരെ വില്‍ക്കുന്നുണ്ട്. ബാറുകളും ബിവറേജ് ഷോപ്പുകളും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇല്ലാത്തതിനാല്‍ മദ്യപന്മാര്‍ ഇപ്പോള്‍ ഷാപ്പുകളിലെ കള്ളിലാണ് അഭയം. എന്നാല്‍, കൂടുതല്‍ മദ്യപന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഷാപ്പുകളില്‍ വീര്യം കൂടിയ കള്ള് വില്‍ക്കാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. ഉറക്ക ഗുളിക, വിവിധ ഇനം പേസ്റ്റുകള്‍, പൊടികള്‍, സ്പിരിറ്റ്, കഞ്ചാവ് എന്നിവ ചേര്‍ക്കുന്നതായാണ് പരാതി. മേഖലയിലെ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും വിവിധ ഷാപ്പുകളിലെ നിത്യ സന്ദര്‍ശകരാണ്. ഇവരാണ് കൂടുതലായും വീര്യം കൂടിയവ ഉപയോഗിക്കുന്നത്. സാധാരണ കൂലിത്തൊഴിലാളികള്‍ മുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍വരെ ഇത്തരം ഷാപ്പുകളെയാണ് ആശ്രയിക്കുന്നത്. മായം ചേര്‍ത്ത കള്ള് വില്‍പന നിയന്ത്രിച്ചില്ളെങ്കില്‍ മാരകമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.