വി.കെ. പടിയിലെ ബെഡ് കമ്പനിയില്‍ വന്‍ അഗ്നിബാധ; 75 ലക്ഷത്തിന്‍െറ നാശനഷ്ടം

ഒറ്റപ്പാലം: അനങ്ങനടി പഞ്ചായത്തിലെ പത്തംകുളം വി.കെ. പടി റോഡിലെ ബെഡ് കമ്പനിയില്‍ വന്‍ അഗ്നിബാധ. അഗ്നിശമന വിഭാഗത്തിന്‍െറ ആറ് യൂനിറ്റുകള്‍ തീയണക്കാനുള്ള ഊര്‍ജിത ശ്രമം രാത്രിയിലും തുടരുകയാണ്. 75 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് നാലരയോടെയാണ് കമ്പനി കെട്ടിടത്തില്‍ തീ കണ്ടത്. കിടക്ക നിര്‍മാണത്തിനായി ശേഖരിച്ച ഫോം, ഫോം വെയ്സ്റ്റ്, നിര്‍മാണം പൂര്‍ത്തിയായ ബെഡുകളുടെ വന്‍ ശേഖരം, യൂനിറ്റിലെ മെഷിനറികള്‍ തുടങ്ങി സകലതും അഗ്നിക്കിരയായി. അഗ്നിബാധമൂലം നിര്‍മാണ യൂനിറ്റിന്‍െറ ഷെഡും നിലംപൊത്തി. ‘ഏബിള്‍ ഫോം’ എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്. ഒന്നിലേറെ പേര്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരാണ്. സംഭവസമയം കമ്പനിക്കകത്ത് നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.