ചൊല്ലിയാട്ടവുമായി കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍

ഷൊര്‍ണൂര്‍: കഥകളി ചൊല്ലിയാടുന്ന വേദിയില്‍ കേരള കലാമണ്ഡലം പ്രിന്‍സിപ്പലായിരുന്ന കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ വ്യത്യസ്തനാകുന്നു. കഥകളിയിലെ കഥയുടെ സന്ദര്‍ഭം വിവരിച്ച് അതിനനുസരിച്ച് നടന വൈഭവത്തിലൂടെ സാരാംശം സദസ്സിനെ ഗ്രഹിപ്പിക്കുന്ന ചൊല്ലിയാട്ടം ഏറെ ശ്രമകരമാണ്. വേഷം കെട്ടാതെ കഥാപാത്രത്തിന്‍െറ അംഗവിക്ഷേപങ്ങളും മുഖഭാവവും മാത്രം പ്രകടമാകുന്നതാണ് ചൊല്ലിയാട്ടം. ചെറുതുരുത്തിയില്‍ നടന്ന ദേശീയ കഥകളി ഉത്സവത്തിലാണ് സുബ്രഹ്മണ്യനാശാന്‍ ചൊല്ലിയാട്ടം അവതരിപ്പിച്ചത്. ഇദ്ദേഹം കലാപഠനം പൂര്‍ത്തിയാക്കി അരങ്ങേറ്റം നടത്തിയ വേദിയില്‍ തന്നെയായിരുന്നു ഏവരെയും അദ്ഭുതപ്പെടുത്തിയ പ്രകടനം. 1968ല്‍ അരങ്ങേറ്റം കുറിച്ച ഈ അതുല്യ കലാകാരന്‍ കലാമണ്ഡലത്തില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.