പാലക്കാട്: മലമ്പുഴ ഉദ്യാനപരിസരം വ്യാജമദ്യ വില്‍പന കേന്ദ്രമാക്കുന്നു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് മദ്യവില്‍പനയുമായി ചിലര്‍ രംഗതത്തെിയത്. ഇവിടെയത്തെുന്നവരെ മദ്യവില്‍പന കേന്ദ്രത്തിലത്തെിക്കാന്‍ ഏജന്‍റുമാരുണ്ട്. കുട്ടികളാണ് ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നത്. രാപ്പകല്‍ ഭേദമന്യേ ആവശ്യക്കാര്‍ക്ക് വിദേശമദ്യം ലഭിക്കും. പാലക്കാടുള്ള ബിവറേജസ് കോര്‍പറേഷന്‍െറ വില്‍പനശാലകളില്‍നിന്ന് മദ്യം വാങ്ങി കൊണ്ടുവന്നാണ് ചില്ലറ വില്‍പന നടത്തുന്നത്. അകമലവാരം മേഖലയിലത്തെുന്ന വിനോദ സഞ്ചാരികള്‍ക്കും ഇവര്‍ മദ്യം വില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.