മുണ്ടൂര്‍: ഓവുപാലങ്ങള്‍ അടഞ്ഞത് ദേശീയപാതയുടെ സുരക്ഷക്ക് ഭീഷണിയാവുന്നു. പാലക്കാട്-കോഴിക്കോട് 213 ദേശീയപാതയില്‍ മുണ്ടൂര്‍ മേഖലയില്‍ നിര്‍മിച്ച കള്‍വെര്‍ട്ടുകളില്‍ ഭൂരിഭാഗവും മണ്ണും ചപ്പുചവറുകളും നിറഞ്ഞ് അടഞ്ഞുകിടക്കുകയാണ്. മഴക്കാലത്ത് പാതയിലും റോഡരികിലുമുള്ള വെള്ളം ഒഴുകിപ്പോകാന്‍ സജ്ജീകരിച്ച കള്‍വര്‍ട്ടുകള്‍ മിക്കതും പാഴ്വസ്തുക്കള്‍ തള്ളാനുള്ള ഇടമായി. പുതുപ്പരിയാരം, പന്നിയംപാടം, മുട്ടിക്കുളങ്ങര, മുണ്ടൂര്‍, കയറംകോട് എന്നീ സ്ഥലങ്ങളില്‍ ഓവുപാലങ്ങള്‍ നല്ല രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അടഞ്ഞ ഓവുപാലങ്ങളുടെ പരിസരങ്ങളില്‍ കനത്ത മഴ പെയ്താല്‍ വെള്ളം റോഡില്‍ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്. ചിലയിടങ്ങളില്‍ ഓവുപാലങ്ങള്‍ക്ക് അരിക് ഭിത്തിയില്ലാത്തതും വിനയാണ്. പ്രധാന സ്ഥലങ്ങളോട് ചേര്‍ന്നാണ് അഴുക്കുചാല്‍ ക്രമീകരിച്ചത്. ഇവയുടെ ഒഴുക്ക് മിക്കയിടങ്ങളിലും നിലച്ച മട്ടാണ്. ഓവുപാലങ്ങള്‍ നല്ല രീതിയില്‍ ഉപകാരപ്രദമാവാത്ത പക്ഷം ദേശീയപാതയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയാവും ഫലമെന്ന് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.