പാലക്കാട്: തുടര്‍ച്ചയായി നാലാം അങ്കത്തിന് മലമ്പുഴ മണ്ഡലത്തില്‍ ഇറങ്ങിയ വി.എസ്. അച്യുതാനന്ദന്‍ വിജയിച്ചത് മുന്‍ തെരഞ്ഞെടുപ്പുകളേക്കാള്‍ വര്‍ധിച്ച ഭൂരിപക്ഷത്തില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വി.എസിന് വോട്ട് കുറഞ്ഞെങ്കിലും ഭൂരിപക്ഷം വര്‍ധിച്ചു. ഇടതിന് എക്കാലവും വിശ്വസിക്കാന്‍ കഴിയുന്ന മലമ്പുഴയില്‍ രണ്ടാം സ്ഥാനത്ത് വന്നത് ബി.ജെ.പി സ്ഥാനാര്‍ഥിയാണ്. മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഒന്നാമതത്തൊനും കഴിഞ്ഞു. യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ വന്‍തോതില്‍ വോട്ട് കുറയുകയും ചെയ്തു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മുണ്ടൂര്‍ പഞ്ചായത്തിലെ വോട്ടാണ് ആദ്യം എണ്ണിയത്. തുടക്കം മുതല്‍ വി.എസിനായിരുന്നു ലീഡ്. തുടര്‍ന്ന്, എണ്ണിയ പുതുപ്പരിയാരത്തും ലീഡ് നിലനിര്‍ത്തി. എന്നാല്‍, നറുക്കെടുപ്പിലൂടെയാണെങ്കിലും സി.പി.എം ഭരിക്കുന്ന അകത്തത്തേറയില്‍ എത്തിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനായി മുന്‍തൂക്കം. എന്നാല്‍, വി.എസ് നേരത്തേ നേടിയ ലീഡ് മറികടക്കാന്‍ ഇത് പര്യാപ്തമായില്ല. തുടര്‍ന്നെണ്ണിയ മലമ്പുഴ പഞ്ചായത്തിലും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയായി. തുടര്‍ന്ന്, പുതുശ്ശേരി, കൊടുമ്പ്, എലപ്പുള്ളി, മരുതറോഡ് പഞ്ചായത്തുകളിലും വി.എസിന് തന്നെയായിരുന്നു നല്ല ലീഡ്. ഈ പഞ്ചായത്തുകളിലും ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി.എസിന് മലമ്പുഴയില്‍ 77752 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിന് 54312 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ഥി മജീദിന് കേവലം 2772 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ വി.എസിന് ലഭിച്ചത് 73299 വോട്ട്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23440 വോട്ട് ഭൂരിപക്ഷമായി ലഭിച്ചപ്പോള്‍ ഇത്തവണ അത് 27142 ആയി വര്‍ധിച്ചു. എന്‍.ഡി.എ 2772ല്‍ നിന്ന് 46157 ആയി വോട്ട് വര്‍ധിപ്പിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. ജോയിയുടേത് 35333 വോട്ടായി കുറഞ്ഞു. വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടും കഴിഞ്ഞതവണ ലഭിച്ചതില്‍നിന്ന് 20,000ത്തിലേറെ വോട്ടുകളുടെ കുറവാണ് മലമ്പുഴയില്‍ യു.ഡി.എഫിന് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.