ആറ്റാശ്ശേരിയിലും കുറ്റാനശ്ശേരിയിലും വേനല്‍ മഴയില്‍ കനത്ത നാശം

ശ്രീകൃഷ്ണപുരം: ശക്തമായ കാറ്റിലും മഴയിലും ശ്രീകൃഷ്ണപുരം, കരിമ്പുഴ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം. കരിമ്പുഴ, ആറ്റാശ്ശേരി എന്നിവിടങ്ങളില്‍ 15 വീടുകള്‍ പൂര്‍ണമായും പത്തിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. പുളിക്കാഞ്ചേരി രമണി, ഉണ്ണികൃഷ്ണന്‍ മുളകൂര്‍, റജീന അസ്കര്‍, സിദ്ദീഖ് മൗലവി, ചൊക്കുണ്ണി, പങ്കജാക്ഷി, യശോദ, പള്ളിയാലില്‍ ഖദീജ, പി.പി. വീരാന്‍, പി.പി. സിദ്ദീഖ്, പി.പി. വലിയ കാസിം, അപ്പു ആറ്റാശ്ശേരി, പി.പി. മൊയ്തു, പി.പി. മുഹമ്മദ്കുട്ടി, വഴിപ്പറമ്പന്‍ ഹംസ എന്നിവരുടെ വീടുകളും ചുണ്ടയില്‍ കൃഷ്ണന്‍കുട്ടിയുടെ തൊഴുത്തുമാണ് കരിപ്പമണ്ണ, ആറ്റാശ്ശേരി ഭാഗങ്ങളില്‍ തകര്‍ന്നത്. പുളിക്കാഞ്ചേരി ഉണ്ണികൃഷ്ണന്‍, മല്ലത്ത് രേവി, ചുണ്ടയില്‍ കൃഷ്ണന്‍കുട്ടി, പി. കുട്ടന്‍, ഉണ്ണിമാധവന്‍, കുമാരന്‍ മുളകൂര്‍, കേലു ചുണ്ടയില്‍, ഉണ്ണികൃഷ്ണന്‍ പുളിക്കാഞ്ചേരി, പട്ടേരിക്കളം വേലായുധന്‍ നായര്‍, പട്ടേരിക്കളം രാധാകൃഷ്ണന്‍, പട്ടേരികളം ഗോപി, തിട്ടുമ്മല്‍ സാദിഖ്, പാണ്ടികശാല ഉണ്ണികൃഷ്ണന്‍, ഹംസ കോലോത്തൊടി എന്നിവരുടെ ആയിരത്തിഅഞ്ഞൂറിലേറെ റബ്ബറുകളും പി. കുട്ടന്‍, പി.പി. അബ്ബാസ്, ഉണ്ണികൃഷ്ണന്‍ പുളിക്കാഞ്ചേരി എന്നിവരുടെ വാഴകളുമാണ് നശിച്ചത്. തിരുവാഴിയോട് കുറ്റാനശ്ശേരിയില്‍ പള്ളത്ത് വടക്കെക്കളം രാഘവന്‍, പട്ടുതൊടി ശിവരാമന്‍, തച്ചംപറമ്പത്ത് പൊന്നു, പട്ടുതൊടി സരോജിനി, കരിമ്പന തോട്ടത്തില്‍ ബാലകൃഷ്ണന്‍, പുവ്വക്കോട്ടില്‍ രാധാകൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കരിമ്പന തോട്ടത്തില്‍ വാസുദേവന്‍, മുണ്ടന്‍കുഴി വിശ്വനാഥന്‍, വളാന്തടം സൂര്യനാരായണന്‍, ഓടുപാറ വിജയന്‍, കരിമ്പനകൂട്ടം ബാലകൃഷ്ണന്‍, മേലെ പുതുപ്പൊള്ളി ധനേഷ് എന്നിവരുടെ വാഴ, റബര്‍ കൃഷികളാണ് നശിച്ചത്.മണപ്പാടം പാടശേഖരത്ത് ഉണ്ണിയാലത്ത് ബാലകൃഷ്ണന്‍, ചീനിക്കല്‍ കുഞ്ഞികൃഷ്ണന്‍, ചീനിക്കല്‍ രാമകൃഷ്ണന്‍, മല്ലത്ത് ശിവരാമന്‍, ചാലിവീട്ടില്‍ രാമന്‍കുട്ടി എന്നിവരുടെ അറുനൂറോളം വാഴകള്‍ നശിച്ചു. വീട് കൃഷി നശിച്ചവര്‍ക്ക് ഉടന്‍ സഹായം നല്‍കണമെന്ന് സ്ഥലത്തത്തെിയ എം. ഹംസ എം.എല്‍.എ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും റവന്യൂ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിവരുന്നു. പ്രദേശത്തെ വൈദ്യുതി തടസ്സം ഒഴിവാക്കാനും ഗതാഗതം പുന$സ്ഥാപിക്കാനുമുള്ള ശ്രമം നടത്തിവരുന്നു. പടിഞ്ഞാറങ്ങാടി പരിധിയില്‍ വൈദ്യുതി നിലച്ചത് ഒന്നരദിവസം ആനക്കര: വേനല്‍ മഴയില്‍പോലും പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി പരിധിയില്‍ വൈദ്യുതി നിലച്ചത് ഒന്നരദിവസം. ചൊവ്വാഴ്ച രാത്രിയില്‍ നിലച്ച വൈദ്യുതി ബുധനാഴ്ച ഉച്ചയോടെയാണ് പുന$സ്ഥാപിച്ചത്. പ്രദേശവാസികളില്‍ പലരും ഓഫിസിലേക്ക് വിളിച്ചുകൊണ്ടിരിക്കുമ്പോഴും മറുപടി ലഭിക്കാത്തതിനാല്‍ ഏറെ പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.