ഷൊര്‍ണൂര്‍ നഗരസഭാ കാര്യാലയത്തില്‍ വന്‍ തീപിടിത്തം

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ നഗരസഭാ കാര്യാലയത്തിന്‍െറ പ്രധാന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഉടന്‍ അഗ്നിശമന സേന, പൊലീസ് വിഭാഗങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചത്തെി. അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റുകള്‍ ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. നാട്ടുകാരും ജനപ്രതിനിധികളും സഹായവുമായി രംഗത്തുണ്ടായിരുന്നു. നഗരസഭാ ഓഫിസില്‍നിന്ന് വലിയൊരു ശബ്ദം കേട്ടതോടെയാണ് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബര്‍, വൈസ് ചെയര്‍മാന്‍െറ ഓഫിസ്, ജനന-മരണ, വിവാഹ രജിസ്ട്രേഷന്‍ ഓഫിസുകളാണ് കെട്ടിടത്തിന്‍െറ മുകളിലെ നിലയിലുള്ളത്. ഇത് പൂര്‍ണമായും കത്തിനശിച്ചു. കമ്പ്യൂട്ടറുകള്‍, ഫയലുകള്‍, റവന്യൂ സംബന്ധമായ രേഖകള്‍, എ.സികള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും കത്തിനശിച്ചു. നഗരസഭാ കാര്യാലയത്തിന്‍െറ പുതിയ കെട്ടിടത്തിലേക്കും താഴെ നിലയിലേക്കും തീപടരാതിരിക്കാന്‍ ശ്രമിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.