വിഷ്ണുവിന്‍െറ തിരോധാനത്തിന് ഒരാണ്ട്; തിരിച്ചുവരവ് കാത്ത് കുടുംബവും നാട്ടുകാരും

ചെര്‍പ്പുളശ്ശേരി: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാണാതായ വിഷ്ണുവിനെ കുടുംബവും നാട്ടുകാരും കാത്തിരിക്കുന്നു. കഴിഞ്ഞവര്‍ഷം മേയ് ഒന്നിനാണ് നെല്ലായ എഴുവന്തല തച്ചംപറമ്പത്ത് രാജന്‍െറ മകന്‍ വിഷ്ണുവിനെ (19) കാണാതായത്. ഭിന്നശേഷിയുള്ള വിഷ്ണു ആ വര്‍ഷം നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയിരുന്നു. തൃശൂര്‍ പൂരം കണ്ട് പുണെയിലെ രാജന്‍െറ മറ്റൊരു മകന്‍െറ അടുത്തേക്ക് പോകാന്‍ രാജനും വിഷ്ണുവും സഹോദരന്‍ ആദിത്യ ധനരാജും റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. പുണെയിലെ സ്പെഷല്‍ സ്കൂളില്‍ ഉന്നത പഠനത്തിന് ചേരാനുള്ള അഡ്മിഷന് വേണ്ടിയായിരുന്നു യാത്ര എന്ന് രാജന്‍ പറഞ്ഞു. ട്രെയിനില്‍ നല്ല തിരക്കായതിനാല്‍ രാജനും ആദിത്യ ധനരാജനും തിക്കിതിരക്കിക്കയറി. വിഷ്ണുവിന് കയറി പറ്റാന്‍ സാധിച്ചില്ല. ഇതിനിടെ ട്രെയിന്‍ പതിയെ നീങ്ങിത്തുടങ്ങിയതായും മകന്‍ വിഷ്ണു കയറിയോ ഇല്ലയോ എന്ന് തിട്ടമില്ലാത്തതിനാല്‍ ടി.ടി.ഇയെ വിവരം അറിയിച്ചു. ടി.ടി.ഇ തൃശൂര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചതായും അടുത്ത സ്റ്റേഷനായ ഷൊര്‍ണൂരില്‍ ഇറങ്ങി തിരിച്ച് തൃശൂരിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായും രാജന്‍ പറയുന്നു. അച്ഛനെ കാണാനില്ളെന്ന് പറഞ്ഞ് കരഞ്ഞു നടക്കുന്ന കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി പോര്‍ട്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതായും റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വിഷ്ണുവിനെ കണ്ടതായും രാജന്‍ അറിയിച്ചു. പിന്നീട് ഇതുവരെ റെയില്‍വേ പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും വിഷ്ണുവിനെ കണ്ടത്തൊനായിട്ടില്ല. വിഷ്ണുവിനെ കാത്ത് മാതാവ് വിജയകുമാരിയും സഹോദരന്‍ ആദിത്യ ധനരാജനും സഹോദരിമാരായ വിദ്യാ വിജയകുമാരിയും വീണാ വിജയകുമാരിയും കാത്തിരിക്കുന്നു, പുറമെ നാട്ടുകാരും. നന്നായി പാടുകയും കളികളിലും തമാശകളിലും നന്നായി പങ്കെടുത്തിരുന്ന വിഷ്ണുവിന്‍െറ തിരോധാനം വിശ്വസിക്കാനാവുന്നില്ളെന്ന് സഹപാഠിയായ ശ്രീജിത്ത് പറയുന്നു. ഭിന്നശേഷിയുള്ളവര്‍ക്കായി മാരായമംഗലം ഹൈസ്കൂള്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ അന്വേഷിക്കാനായി സ്ഥലത്തത്തെിയ പാലക്കാട് ജില്ലാ കലക്ടര്‍ക്ക് വിഷ്ണു ഗാനങ്ങള്‍ പാടി കേള്‍പ്പിച്ചപ്പോള്‍ കലക്ടര്‍ അഭിനന്ദിച്ച രംഗം വിഷ്ണുവിന്‍െറ ക്ളാസ് അധ്യാപികയായിരുന്ന സംഗീത ടീച്ചര്‍ അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.