കല്ലടിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കാനിരിക്കെ വോട്ട് തേടിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാട്ടിന്‍പുറങ്ങളിലും നഗര പ്രദേശങ്ങളിലും കൂടുതല്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. കോങ്ങാട് നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.വി. വിജയദാസ്, യു.ഡി.എഫ് സ്ഥാനാര്‍ഥി പന്തളം സുധാകരന്‍, ബി.ജെ.പി സ്ഥാനാര്‍ഥി രേണു സുരേഷ് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവന്‍ എന്നിവര്‍ ഇതിനകം മണ്ഡലത്തില്‍ പ്രചാരണ സമ്മേളനങ്ങളില്‍ പങ്കെടുത്തു. സോളാര്‍, അഴിമതി, മദ്യനയം, ഭരണ നേട്ടങ്ങള്‍, ഭരണ വൈകല്യങ്ങള്‍, മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍, പോരായ്മകള്‍, ഹെലികോപ്റ്റര്‍ അഴിമതി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലെ ഫാഷിസ്റ്റ്വത്കരണം, ദലിത് കൂട്ടക്കൊല, പെരുമ്പാവൂര്‍ ജിഷ അരുംകൊല, വിലക്കയറ്റം, ബംഗാള്‍ രാഷ്ട്രീയം എന്നിവ പ്രചാരണ ഗോദയില്‍ മുഴങ്ങിക്കേട്ട പ്രധാന വിഷയങ്ങളാണ്. വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി നടത്തിയവയും ഇനി വരാനുള്ളവയും ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും നേതൃത്വവും യു.ഡി.എഫിന്‍െറ വികസന വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ചത്. ബി.ജെ.പി കേന്ദ്ര ഭരണ നേട്ടങ്ങള്‍ വിലയിരുത്തിയും എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയും പ്രചാരണം കൊഴുപ്പിച്ചു. പ്രചാരണ രംഗത്ത് കൂടുതല്‍ സമയം കിട്ടിയതിനാല്‍ നാട്ടിന്‍പുറങ്ങളില്‍പോലും ആരോപണങ്ങള്‍ക്ക് മറുപടിയും കൂട്ടത്തില്‍ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്ഥലവും സമയവും കണ്ടത്തൊന്‍ പ്രധാന മുന്നണികളും നേതാക്കളും സമയം കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.