ഷൊര്‍ണൂര്‍: രണ്ട് മാസത്തിലധികമായി കുടിവെള്ളം ലഭിക്കാത്തതില്‍ നാട്ടുകാര്‍ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. കുളപ്പുള്ളി പരിയാനംപറ്റ മുല്ലക്കല്‍ കോളനി, കുളം സ്റ്റോപ്പ്, കുടക്കാട് എന്നിവിടങ്ങളിലുള്ളവരാണ് പ്രതിഷേധിച്ചത്. ഇവിടെ കിണറ്റുംകരയിലുള്ള ഒരു വ്യക്തിയുടെ വീട്ടിലേക്ക് വെള്ളം ലഭിക്കാനായി വാള്‍വ് സ്ഥാപിച്ചതോടെയാണ് ഒരു പ്രദേശത്താകെ വെള്ളം ലഭിക്കാതായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 20നും നാട്ടുകാര്‍ ഇതേ രീതിയില്‍ പ്രതിഷേധിച്ചിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടും നാട്ടുകാര്‍ പിരിഞ്ഞുപോയില്ല. ഉടനടി വാള്‍വ് മാറ്റി കുടിവെള്ളം വിതരണം ആരംഭിച്ചിട്ടാണ് സമരം അവസാനിപ്പിച്ചത്. ശിവശങ്കരന്‍, മോഹന്‍ദാസ് വാസു, സുന്ദരന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.