പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപകമായി പാടം നികത്തുന്നു

ആനക്കര: മിക്ക ഉദ്യോഗസ്ഥരും തിരക്കിലായതോടെ പടിഞ്ഞാറന്‍ മേഖലയില്‍ കുന്നിടിച്ച് വ്യാപകമായി പാടം നികത്തുന്നു. പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ പോട്ടൂര്‍ മേഖലയില്‍ വട്ടംകുളം, ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലങ്ങളിലാണ് പാടം നികത്തല്‍. തെരഞ്ഞെടുപ്പ് സയമായതിനാല്‍ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ പ്രതികരിക്കുന്നില്ളെന്നതിനാല്‍ നികത്തല്‍ വ്യാപകമാകാന്‍ കാരണമായിട്ടുണ്ട്. ചേക്കോട് സ്കൈലാബ് മേഖലയില്‍ നിന്ന് ആരംഭിച്ച് നീലിയാട് ചെന്ന് ചേരുന്ന തോടിന്‍െറ പോട്ടൂര്‍ മേഖലയില്‍പ്പെട്ട സ്ഥലത്ത് രാത്രിയില്‍ ചെങ്കല്ല് മടയില്‍ നിന്ന് പൊട്ടിയ ചെങ്കല്ലുകള്‍കൊണ്ട് പാടം നികത്തുന്നുണ്ട്. ഇതിന് പുറമെ മണ്ണ് കൊണ്ടുവന്നും പാടം നികത്തുന്നു. കഴിഞ്ഞ നാല് ദിവസമായി കുമ്പിടി മേലേഴിയം, പള്ളിപ്പടി, യൂനിയന്‍ ഷെഡ് റോഡ് എന്നിവിടങ്ങളില്‍ നിന്ന് വീട് നിര്‍മാണത്തിന്‍െറ മറവില്‍ പെര്‍മിറ്റ് ഉണ്ടാക്കി മണ്ണെടുത്ത് പാടം നികത്തുന്നുണ്ട്. പാസിന്‍െറ മറവില്‍ രാത്രിയും പകലുമില്ലാതെ ടിപ്പര്‍ ലോറികള്‍ ചീറിപ്പായുകയാണ്. ഡാറ്റാ ബാങ്ക് നിലവില്‍ വന്നിട്ടും റോഡരികിലുള്ള പാടങ്ങളില്‍ വീട് നിര്‍മാണത്തിന് അനുമതി നല്‍കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. ഇതിന് പുറമെ കുളം നിര്‍മാണത്തിന്‍െറ മറവില്‍ പാടങ്ങളില്‍ വലിയ കുഴിയെടുത്ത് മണ്ണെടുത്ത് പാടങ്ങളും പറമ്പുകളും നികത്തുന്നു. തൃത്താല മേഖലയിലെ വിവിധ വില്ളേജുകളില്‍പെട്ട വയലുകള്‍ ദിനേന നികത്തി വരുമ്പോള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന ആക്ഷേപം രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.