അമ്പലപ്പാറ പഞ്ചായത്ത് കുടിവെള്ള വിതരണം കാര്യക്ഷമമല്ളെന്ന്

ഒറ്റപ്പാലം: സബ് കലക്ടര്‍ ഇടപെട്ടിട്ടും അമ്പലപ്പാറ പഞ്ചായത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമായില്ളെന്ന് പരാതി. ജലക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. കുഞ്ഞന്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കുടിവെള്ള വിതരണത്തിന് നടപടിയായെങ്കിലും കരാറുകാരന്‍ മടിച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി ഒറ്റപ്പാലം സബ് കലക്ടറെ പരാതി ബോധിപ്പിച്ചത്. ഏപ്രില്‍ 28 മുതല്‍ ജലവിതരണം നടത്താമെന്ന് കരാറുകാരന്‍ സബ് കലക്ടര്‍ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍, കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും നാല് വാര്‍ഡുകളില്‍ പൂര്‍ണമായും മറ്റു വാര്‍ഡുകളിലെ 26 കേന്ദ്രങ്ങളിലും ഇതുവരെ ജലം എത്തിയിട്ടില്ല. വാഹനം പോകില്ളെന്ന വാദമാണ് മറുപടി. വെള്ളം ലഭിച്ച പ്രദേശങ്ങളില്‍തന്നെ എട്ടു ദിവസത്തിനുള്ളില്‍ രണ്ടുതവണ മാത്രമാണ് വിതരണം നടത്തിയിട്ടുള്ളത്. അമ്പലപ്പാറ വില്ളേജ് അധികൃതര്‍ അംഗീകരിച്ച കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് 3.84 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. വില്ളേജ് ഒന്നിന് നാലു ടാങ്കര്‍ ലോറി വീതം മൂന്നു തവണയെങ്കിലും വിതരണം നടത്താന്‍ വലിയ വാഹനങ്ങള്‍ കടന്നുചെല്ലാത്ത ഭാഗങ്ങളിലേക്ക് ചെറിയ വാഹനത്തില്‍ വെള്ളമത്തെിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.