അലനല്ലൂര്‍: കത്തുന്ന വേനല്‍ ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍ മഴയത്തെി. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി വേനല്‍ മഴ പെയ്തു. ബുധനാഴ്ച വൈകീട്ടോടെയാണ് ശക്തമായ ഇടിയോടു കൂടി മഴ പെയ്തത്. ഇത്തവണ വേനല്‍ മഴ തീരെ ലഭിക്കാത്തതിനാല്‍ മിക്ക പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലായിരുന്നു. കുടിവെള്ളം പോലും കിട്ടാക്കനിയായി മാറി. ലോറികളിലും മറ്റുമായി സന്നദ്ധ സംഘടനകളും മറ്റുള്ളവരും ഇടക്കിടെ എത്തിക്കുന്ന വെള്ളത്തെ ആശ്രയിച്ചായിരുന്നു ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്. ഇത്തവണ മഴക്കാലം നേരത്തേ എത്തുമെന്ന കാലാവസ്ഥാ പ്രവചനത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ജനങ്ങള്‍. വേനല്‍ മഴയോടൊപ്പം ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും മഴയത്തെിയെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.