വേലകം പൊറ്റയിലും കോഴിമല താഴ്വരയിലും മ്ളാവുകള്‍ ചത്ത നിലയില്‍

പാലക്കാട്: മലമ്പുഴ വലിയകാട് വേലകം പൊറ്റയിലെ സ്വകാര്യ എസ്റ്റേറ്റിലെ പൈനാപ്പിള്‍ തോട്ടത്തിനകത്ത് ആറ് വയസ്സുള്ള ആണ്‍ മ്ളാവിന്‍െറ ജഡം കണ്ടത്തെി. ജഡത്തിന് രണ്ടാഴ്ചയോളം പഴക്കം വരും. വനപ്രദേശത്തോട് ചേര്‍ന്നുള്ള എസ്റ്റേറ്റിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. പൈനാപ്പിള്‍ കൃഷിക്ക് വ്യാപകമായി കീടനാശിനി അടിക്കുന്നുമുണ്ട്. വൈദ്യുതി വേലിയോട് ചോര്‍ന്നാണ് മ്ളാവിന്‍െറ ജഡം കിടന്നിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി മേല്‍നടപടി സ്വീകരിച്ചു. ഇതിനിടയില്‍ കോഴിമലയുടെ താഴത്ത് മാറ്റൊരു മ്ളാവിനെയും കാട്ടുപന്നിയേയും കൊന്ന നിലയില്‍ കണ്ടത്തെി. കാട്ടുപന്നിയുടെ തോലും തലയും മാത്രമേയുള്ളൂ. ഇറച്ചി നായാട്ടുകാര്‍ കടത്തിയതായി സംശയിക്കുന്നു. മ്ളാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കത്തിച്ചു. അകമലവാരം മേഖലയില്‍ വന്യജീവികളുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.