കടകളില്‍ മോഷണം; മൂന്നുപേര്‍ പിടിയില്‍

ശ്രീകൃഷ്ണപുരം: കോട്ടപ്പുറത്ത് കടകളില്‍ മോഷണം നടത്തിയ മൂന്നുപേര്‍ പിടിയിലായി. കൃഷ്ണ ടയര്‍ വര്‍ക്സിന്‍െറ പൂട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് സംഘത്തില്‍ നാലുപേര്‍ ഉണ്ടെന്ന് അറിവ് ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് രാവിലെ ആറോടെ മേപ്പാന ജുമാമസ്ജിദിന് മുന്നില്‍ വെച്ച് രണ്ടുപേര്‍ കൂടി പിടിയിലായത്. രണ്ടുപേരെയും നാട്ടുകാര്‍ പൊലീസിലേല്‍പിച്ചു. തുടര്‍ന്ന് പൊലീസ് ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടപ്പുറം ആശുപത്രി ജങ്ഷനിലെ അരുണ്‍ മെഡിക്കല്‍സിലും കാവിന് സമീപമുള്ള വിഷ്ണു പലചരക്ക് കടയിലുമാണ് മോഷണം നടന്നത്. മെഡിക്കല്‍ സ്റ്റോറില്‍നിന്ന് 800 രൂപയും പലചരക്ക് കടയില്‍നിന്ന് 1000 രൂപയും മോഷണം പോയി. കടകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കോട്ടപ്പുറം എസ്.ബി.ടിക്ക് സമീപമുള്ള കൃഷ്ണ ടയര്‍ വര്‍ക്സിന്‍െറയും കോട്ടപ്പുറം ജുമാ മസ്ജിദിന് മുന്‍വശമുള്ള എ-വണ്‍ ഫര്‍ണിച്ചര്‍ ഷോപ്പിന്‍െറയും റോഡരികിലുള്ള ക്ഷേത്ര ഭണ്ഡാരത്തിന്‍െറയും പൂട്ട് തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. മൂന്ന് കേസുകളാണ് പിടിയിലായവര്‍ക്കെതിരെ എടുത്തിട്ടുള്ളതെന്നാണ് അറിയുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ ഹാജരാക്കാതെ കസ്റ്റഡിയില്‍ വെച്ചതായാണ് സൂചന. ശ്രീകൃഷ്ണപുരത്തും പരിസര പ്രദേശങ്ങളിലും ചെറിയ മോഷണങ്ങള്‍ വ്യാപകമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.