ഒന്നര മാസത്തിനുള്ളില്‍ ചത്തത് നൂറിലധികം കന്നുകാലികള്‍

പാലക്കാട്: കഴിഞ്ഞ ഒന്നര മാസമായി തുടരുന്ന കൊടും ചൂട് താങ്ങാനാവാതെ ജില്ലയില്‍ നൂറിലധികം കന്നുകാലികള്‍ ചത്തൊടുങ്ങി. തിങ്കളാഴ്ച ചിറ്റൂര്‍ കരിഞ്ഞാലിപ്പള്ളം തോട്ടാപ്പള്ളി വീട്ടില്‍ ദിനേഷ് കുമാറിന്‍െറ ഫാമിലെ ഹൈബ്രിഡ് പശു ചത്തു. കഴിഞ്ഞ ദിവസങ്ങളിലായി വടകരപ്പതി, കുഴല്‍മന്ദം പഞ്ചാത്തുകളിലും ഷൊര്‍ണൂര്‍ നഗരസഭയിലും മറ്റു വിവിധ പ്രദേശങ്ങളിലും നൂറോളം പശുക്കളും കിടാങ്ങളും സൂര്യാതപമേറ്റ് ചത്തിട്ടുണ്ട്. വെളിമ്പ്രദേശങ്ങളില്‍ മേയാന്‍വിടുന്ന പശുക്കളാണ് കൊടും ചൂട് താങ്ങാനാവാതെയും വെള്ളം കിട്ടാതെയും ചാവുന്നത്. ഇതുമൂലം വന്‍തോതില്‍ പാല്‍ക്ഷാമവും നേരിടുന്നുണ്ട്. മില്‍മയിലേക്ക് ക്ഷീരകര്‍ഷകര്‍ നല്‍കുന്ന പാലിന്‍െറ അളവും കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ രണ്ടാഴ്ചയിലേറെയായി 41 ഡിഗ്രിയിലധികം ചൂടാണ് അനുഭവപ്പെടുന്നത്. സങ്കരയിനത്തില്‍പെട്ട പശുക്കളാണ് ചാവുന്നതില്‍ കൂടുതലെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. പകല്‍ സമയത്ത് മേഞ്ഞ് നടക്കുന്ന കന്നുകാലികള്‍ കൃഷിയിടങ്ങളിലെ കുളങ്ങളില്‍ ഇറങ്ങി ശരീരം തണുപ്പിക്കാറുണ്ട്. കുളങ്ങളെല്ലാം നികത്തുകയും ഉള്ളവയില്‍ വെള്ളം ഇല്ലാത്ത അവസ്ഥയുമാണുള്ളത്. ചൂട് ഇനിയും കഠിനമായാല്‍ വളര്‍ത്തുമൃഗങ്ങളുടെ ചത്തൊടുങ്ങല്‍ വര്‍ധിക്കാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.