മോദിയുടെ സന്ദര്‍ശനം: കോട്ടമൈതാനത്ത് പഴുതടച്ച സുരക്ഷ

പാലക്കാട്: മേയ് ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ട് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന്‍െറ ഭാഗമായി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) കോട്ടമൈതാനം പരിശോധിച്ചു. ബി.ജെ.പി സമ്മേളനത്തിനായി സജ്ജമാക്കുന്ന സ്റ്റേജും പന്തലുമടക്കം സംവിധാനങ്ങളാണ് ചൊവ്വാഴ്ച രാവിലെ പരിശോധിച്ചത്്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ എസ്.പി.ജി മേധാവികളും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ചേര്‍ന്നു. വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ റിഹേഴ്സല്‍ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് കോയമ്പത്തൂരില്‍നിന്ന് വ്യാമസേനയുടെ ഹെലികോപ്റ്ററിലത്തെുന്ന മോദി ഗവ. വിക്ടോറിയ കോളജ് മൈതാനത്താണ് ഇറങ്ങുക. അവിടെനിന്നും കാര്‍മാര്‍ഗം വേദയിലത്തെും. 1,20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലാണ് സമ്മേളനത്തിന് ഒരുക്കുന്നത്. പന്തലിന്‍െറ നിര്‍മാണം ബുധനാഴ്ച പൂര്‍ത്തിയാവും. ഇതിനുശേഷം വേദിയുടേയും മൈതാനത്തിന്‍േറയും നിയന്ത്രണം പൂര്‍ണമായും എസ്.പി.ജിയുടെ കീഴിലായിരിക്കും. വേദിയിലേക്ക് പ്രധാനമന്ത്രി പ്രവേശിക്കുന്ന വഴി ടൈല്‍പാകി സജ്ജമാക്കി. മൈതാനത്തിന് ചുറ്റും മറ സ്ഥാപിച്ചു. സമീപമുള്ള കട ഉടമകളുടെയും ജീവനക്കാരുടെയും വിശദ വിവരം പൊലീസ് ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.