കോട്ടായി: വൈദ്യുതിയും കുടിവെള്ളവുമില്ലാതെ അങ്കണവാടിയിലെ കുട്ടികളുടെ പഠനം ദുരിതത്തിലായി. കണ്ണച്ചിപറമ്പിലെ 54ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികളാണ് ദുരിതമനുഭവിക്കുന്നത്. 2010ലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ആറ് വര്‍ഷമായിട്ടും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല. ഉച്ചസമയത്ത് കുട്ടികള്‍ വിയര്‍ത്ത് കുളിക്കുകയാണ്. പരിസരവാസികളായ നാട്ടുകാര്‍ ഫാനും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും സൗജന്യമായി നല്‍കാന്‍ തയാറാണെങ്കിലും ഫലമില്ല. 15 കുട്ടികള്‍ പഠിക്കുന്നുണ്ട്. കുടിവെള്ള സൗകര്യമില്ല. പരിസരത്തെ വീടുകളില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ജനലുകള്‍ക്ക് പാളിയില്ലാത്തതും ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രയാസമായിട്ടുണ്ട്. വൈദ്യുതി കണക്ഷന് അപേക്ഷിക്കേണ്ടത് പഞ്ചായത്താണ്. അങ്കണവാടിയില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി ഉടന്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മങ്കര: ഗ്രാമപഞ്ചായത്തിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ രണ്ട് അങ്കണവാടി കേന്ദ്രങ്ങളിലും വൈദ്യുതി എത്തിക്കാത്തത് മൂലം ചൂട് താങ്ങാനാവാതെ കുട്ടികള്‍ ദുരിതത്തിലായി. വയറിങ് പൂര്‍ത്തിയായെങ്കിലും വൈദ്യുതി എത്തിയിട്ടില്ല. ഫാനുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രയോജനമില്ല. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രയോജനമില്ല. 25 കുട്ടികള്‍ ഉണ്ടായിരുന്ന ഒരു അങ്കണവാടിയില്‍ ചൂട് സഹിക്കാനാവാതെ വന്നപ്പോള്‍ എട്ടുപേര്‍ മാത്രമാണ് വരുന്നത്. കഴിഞ്ഞ ദിവസം തന്‍ഹ എന്ന മൂന്നര വയസുകാരിക്ക് ചൂട് മൂലം അസ്വസ്ഥത നേരിട്ടിരുന്നു. മറ്റ് പല കുട്ടികളുടെയും ദേഹത്ത് തടിപ്പ് ഉണ്ടായിട്ടുണ്ട്. ചൂട് സഹിക്കാനാകാതെ കുട്ടികള്‍ തളര്‍ന്ന് വീഴുന്നത് പതിവാണന്ന് അങ്കണവാടി അധ്യാപിക രാജേശ്വരി പറഞ്ഞു. വൈദുതി എത്തിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് പി.എം. ഷംസുദ്ദീന്‍, ഫാറൂക്ക് എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.