പട്ടാമ്പി: ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ആറങ്ങോട്ടുകരയില്‍ പ്രതിരോധ സാംസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കനവ് നാടകസംഘമാണ് അസഹിഷ്ണുതയ്ക്കും അഴിമതിക്കുമെതിരെ സാംസ്കാരിക പ്രതിരോധം സംഘടിപ്പിക്കുന്നത്. രണ്ടിന് വൈകീട്ട് ആറിന് മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിനിമാ പ്രദര്‍ശനം നടക്കും. രചയിതാവ് എം. പത്മകുമാര്‍, സംവിധായകന്‍ പി.എസ്. സുരേഷ് എന്നിവര്‍ സംബന്ധിക്കും. മൂന്നിന് രാവിലെ ഒമ്പതിന് ചിത്രരചനാ ക്യാമ്പ് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദിവാസി ജീവിതവും സംസ്കാരവും പശ്ചാത്തലമാക്കി സിന്ധു സാജന്‍ ഒരുക്കിയ 'അഗ്ഗെദ് നായക' എന്ന സിനിമ പ്രദര്‍ശിപ്പിക്കും. സഞ്ജയന്‍െറ കഥയെ ആസ്പദമാക്കി എം. വിനോദ് തയാറാക്കിയ സത്യമേവ ജയതേ എന്ന നാടകം തൃശൂര്‍ നാടക സൗഹൃദം അവതരിപ്പിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി. രാധാകൃഷ്ണന്‍, കണ്‍വീനര്‍ വി.എസ്. വിനയകുമാര്‍, കനവ് നാടകസംഘം സെക്രട്ടറി ഗീത ജോസഫ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.