പത്തിരിപ്പാല: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മങ്കര ഭാരതപ്പുഴയിലെ ചെക്ഡാം ഇനിയും പൂര്‍ത്തീകരിക്കാത്തതോടെ മേഖലയില്‍ ജലക്ഷാമം രൂക്ഷം. മങ്കര റെയില്‍വേ സ്റ്റേഷന് സമീപത്തെ ഭാരതപ്പുഴക്ക് കുറുകെ അഞ്ച് വര്‍ഷം മുമ്പാണ് ചെക്ഡാം നിര്‍മിച്ചത്. ഏകദേശം മുക്കാല്‍ ഭാഗവും പണി പൂര്‍ത്തീകരിച്ചെങ്കിലും ശേഷിക്കുന്ന ഭാഗം നാല് വര്‍ഷത്തോളമായി പൂര്‍ത്തീകരിച്ചിട്ടില്ല. വേനലില്‍ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലം സംഭരിക്കാനുമായിരുന്നു പദ്ധതി. ചെക്ഡാം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നെങ്കിലും നടപടി ഉണ്ടായില്ല. ചെക്ഡാം പൂര്‍ത്തീകരിക്കാത്ത ഭാഗത്ത് കൂടിയാണ് വെള്ളം ഒഴുകുന്നത്. വേനലില്‍ പുഴയില്‍ വെള്ളം നിലനിര്‍ത്താനായി ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ മണല്‍ച്ചാക്ക് അടുക്കിവെച്ച് തടയണ കെട്ടിയെങ്കിലും മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഒഴുക്കില്‍ ഈ തടയണ തകര്‍ന്നു. ഇതോടെ വെള്ളം പൂര്‍ണമായും ഒഴുകിപ്പോയി. മങ്കരയിലെ റെയില്‍വേ സ്റ്റേഷന്‍ മേഖലയിലെ നിരവധി കുടുംബാംഗങ്ങള്‍ കുളിക്കാനും അലക്കാനുമായി ദിവസവും എത്തുന്നത് ഇവിടെയാണ്. വേനലത്തെിയതോടെ പുഴ വറ്റി വരണ്ടു. മണല്‍ച്ചാക്ക് അട്ടിവെച്ച ഭാഗത്ത് മുട്ടിന് താഴെ മാത്രമുള്ള വെള്ളത്തിലാണ് പ്രദേശത്തുകാര്‍ കുളിക്കുന്നത്. പുഴയിലെ വെള്ളം വറ്റിയതോടെ മേഖലയിലെ കുളങ്ങളിലേയും കിണറുകളിലേയും നെല്‍പാടങ്ങളിലേയും വെള്ളം വറ്റിവരണ്ട അവസ്ഥയാണ്. വരും വര്‍ഷങ്ങളിലെങ്കിലും ചെക്ഡാം പൂര്‍ത്തീകരിച്ച് ജലക്ഷാമം അകറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.