വീട്ടമ്മയുടെ മരണം കൊലപാതകമെന്ന്; സമഗ്ര അന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി

പട്ടാമ്പി: തിരുവേഗപ്പുറയില്‍ വീട്ടമ്മയുടെ പൊള്ളലേറ്റുള്ള മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികളായ എം.ടി. മുഹമ്മദലി, കെ. മുജീബ് റഹ്മാന്‍, ടി.പി. കേശവന്‍, ടി.പി. അഹമ്മദ്കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 17നാണ് പാക്കരത്ത് ഹംസയുടെ ഭാര്യ റംലയെ (41) വീട്ടിനടുത്തുള്ള പൊട്ടക്കിണറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണപ്പെട്ടത്. പുലര്‍ച്ചെ പള്ളിയില്‍ പോയി വീട്ടില്‍ തിരിച്ചത്തെിയ ഹംസ ഭാര്യയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് വീടിനടുത്ത് പുഴയോരത്തെ പൊട്ടക്കിണറ്റില്‍നിന്ന് പുകയുയരുന്നത് കണ്ടത്. ഷൊര്‍ണൂരില്‍നിന്ന് അഗ്നിശമന സേനയത്തെിയാണ് മൃതദേഹം കരക്കെടുത്തത്. വീട്ടില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തെിയതോടെ കൂടുതല്‍ അന്വേഷണത്തിന്‍െറ ആവശ്യമില്ളെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍, ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ളെന്ന് ബന്ധുക്കള്‍ അന്നുതന്നെ പറഞ്ഞിരുന്നു. മതിയായ തെളിവില്ലാത്തതിനാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പൊലീസ് തയാറായില്ല. മൃതദേഹത്തിന്‍െറ കിടപ്പും സാഹചര്യത്തെളിവും ആസൂത്രിത കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിക്ക് കാലതാമസം നേരിട്ടാല്‍ പ്രക്ഷോഭ മാര്‍ഗത്തിലേക്ക് തിരിയേണ്ടി വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.