മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പൊലീസ് മോധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ സാനിധ്യത്തില്‍ ട്രാഫിക് പൊലീസ് എസ്.ഐ കെ. ദേവിദാസന്‍ ഉദ്ഘാടനം ചെയ്തു. 32 വര്‍ഷത്തെ സേവനത്തിന്‍െറ അംഗീകാരമായി ജില്ലാ പൊലീസ് മേധാവിയുടെ അനുവാദത്തോടെയാണ് സ്റ്റേഷന്‍െറ ഉദ്ഘാടകനായി എസ്.ഐ ദേവിദാസനെ നിയോഗിച്ചത്. ദേവിദാസന്‍െറ സേവന കലാവധി ഈ മാസം 31ഓടെ അവസാനിക്കുകയാണ്. ജനമൈത്രി, സ്റ്റുഡന്‍റ്സ് പൊലീസ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിലൂടെ ഏറെ ജനകീയനായി മാറിയ പൊലീസുകാരന്‍ കൂടിയാണ് എസ്.ഐ ദേവിദാസന്‍. 2009ല്‍ ട്രാഫിക് പൊലീസ് യൂനിറ്റായി തുടങ്ങിയെങ്കിലും ഇന്നലെയോടെയാണ് ചാര്‍ജിങ് സ്റ്റേഷനായി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ട്രാഫിക് യൂനിറ്റിന്‍െറ തുടക്കം മുതലുള്ള ചുമതല വഹിച്ചിരുന്ന എസ്.ഐ ദേവിദാസന്‍ പൊലീസ് കോണ്‍സ്റ്റബിളായി സേവനം തുടങ്ങിയതാണ്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ മുഖ്യപ്രഭാഷണം നടത്തി. 2013ല്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനെ തുടര്‍ന്നാണ് ട്രാഫിക് യൂനിറ്റ് ട്രാഫിക് സ്റ്റേഷനായി ഉയര്‍ത്താന്‍ തീരുമാനമായതും നടപടികള്‍ തുടങ്ങിയതും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെരുമാറ്റചട്ടമുള്ളതിനാല്‍ ജനപ്രതിനിധികളാരും തന്നെ ചടങ്ങില്‍ പങ്കെടുത്തില്ല. ദേശീയപാത 966ല്‍ 13 കിലോമീറ്ററും സംസ്ഥാന പാതയില്‍ 48 കിലോമീറ്റര്‍ വിസ്തൃതിയുമുള്ള ട്രാഫിക് സ്റ്റേഷന്‍െറ പരിധി മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളും, കാരാകുര്‍ശ്ശി, കരിമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ്. പ്രോട്ടോകോള്‍ മറികടന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സുനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രാഫിക് പൊലീസ് എസ്.ഐ ടി.കെ അബ്ദുല്‍ റഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എല്‍ സുനില്‍, ക്രൈം ഡിറ്റാച്മെന്‍റ് ഡിവൈ.എസ്.പി മുഹമ്മദ് കാസിം, മണ്ണാര്‍ക്കാട് സി.ഐ എം. മുഹമ്മദ് ഹനീഫ, എസ്.ഐ ഷിജു എബ്രഹാം, നാട്ടുകല്‍ എസ്.ഐ മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.