കല്ലടിക്കോട്: മലയോര പ്രദേശമായ മൂന്നേക്കറില്‍ കാട്ടാനകൂട്ടം സൈ്വര വിഹാരം തുടരുന്നു. കുലക്കാറായ 600ഓളം വാഴകള്‍ കാട്ടാനകള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെട്ട ഒരു ഡസനോളം മലയോര കര്‍ഷകരുടെ വിളകളാണ് വീണ്ടും ഞായറാഴ്ച രാത്രി കാടിറങ്ങി വന്ന രണ്ടംഗ കാട്ടാന സംഘം ചവിട്ടി മെതിച്ചത്. നാല് ദിവസങ്ങളായി മുന്നേക്കറിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായതോടെ വന്യ മൃഗശല്യം തടയാന്‍ ജനങ്ങളുടെ സഹായത്തിനായി എലഫന്‍റ് സ്ക്വാഡ് രംഗത്തിറങ്ങി. നേരം പുലരുംവരെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ എലഫന്‍റ് സ്ക്വാഡ് റോന്ത് ചുറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ ആന സ്ക്വാഡ് കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. കല്ലടിക്കോട് മലയോര മേഖലയില്‍ വന്യ മൃഗശല്യം തടയുന്നതിന് പ്രതിരോധ നടപടികള്‍ ത്വരിതപ്പെടുത്തുക, കര്‍ഷകരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് ഒമ്പതിന് രാവിലെ 10ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ സമിതി മാര്‍ച്ച് നടത്തും. കാട്ടാനകള്‍ കൃഷി നശിപ്പിച്ച പ്രദേശങ്ങള്‍ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയശ്രീ ടീച്ചര്‍, വൈസ് പ്രസിഡന്‍റ് തങ്കച്ചന്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, സി.പി.ഐ മണ്ഡലം സെക്രട്ടറി മണി കണ്ഠന്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ബിജു, മണ്ഡലം കമ്മിയംഗങ്ങളായ ഈപ്പന്‍, സുരേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.