പാലക്കാട്: 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിഗത ശൗചാലയങ്ങള്‍ക്കും വേണ്ടി സമര്‍പ്പിച്ച 80 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അഡ്ഹോക്ക് കമ്മിറ്റി അനുമതി നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. 77 ഗ്രാമപഞ്ചായത്തുകള്‍ക്കും ചെര്‍പ്പുളശ്ശേരി, പട്ടാമ്പി, മണ്ണാര്‍ക്കാട് നഗരസഭകള്‍ക്കുമാണ് അനുമതി ലഭിച്ചത്. പി.എം.ജി.എസ്.വൈ സ്റ്റേജ്-2 കാന്‍റിഡേറ്റ് റോഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കി. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 22 റോഡുകള്‍ക്കും ആലത്തൂര്‍ മണ്ഡലത്തിലെ 11 റോഡുകള്‍ക്കുമാണ് അനുമതിയായത്. രണ്ട് മണ്ഡലങ്ങളിലും ഉള്‍പ്പെടുന്ന 142.8 കിലോ മീറ്റര്‍ റോഡിനാണ് സമിതി യോഗം അംഗീകാരം നല്‍കിയത്. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ജില്ലാ പ്ളാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡന്‍റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.