അഗളി: തൂക്കുപാലം തകര്‍ന്നതോടെ ഒമ്പത് ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ശിരുവാണി പുഴക്ക് കുറുകെ കുത്തനടിയിലുള്ള തൂക്കുപാലമാണ് തകര്‍ന്നത്. ശിരുവാണി പുഴക്കും കുത്തനടി തോടിനുമിടയിലുള്ള വനപ്രദേശത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളാണ് പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടത്. ഷോളയൂര്‍ പഞ്ചായത്തിലാണ് ഇവര്‍ താമസിക്കുന്നത്. കുടുംബങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി അഗളിയിലത്തൊന്‍ ഈ പാലമായിരുന്നു ആശ്രയം. കുട്ടികള്‍ സ്കൂളില്‍ പോയിരുന്നതും പാലം കടന്നായിരുന്നു. നാട്ടുകാര്‍ സ്വന്തം ചെലവില്‍ നിര്‍മിച്ച തൂക്കുപാലമാണ് കാലപ്പഴക്കം മൂലം കഴിഞ്ഞദിവസം തകര്‍ന്നുവീണത്. പാലമില്ലാത്തതിനാല്‍ കാട്ടാനകള്‍ കൂട്ടത്തോടെ ചുറ്റി നടക്കുന്ന വനപ്രദേശത്തൂകൂടി വേണം ഇവര്‍ക്ക് യാത്ര ചെയ്യാന്‍. ഷോളയൂര്‍ പഞ്ചായത്ത് പുതിയപാലം നിര്‍മിക്കാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.