മണ്ണിടിച്ചില്‍: അട്ടപ്പാടി ചുരം റോഡ് അപകട ഭീഷണിയില്‍

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്കുള്ള പ്രധാന പാതയായ മുക്കാലി ചുരം റോഡ് അപകട ഭീഷണി ഉയര്‍ത്തുന്നു. മണ്ണിടിച്ചില്‍ രൂക്ഷമായതോടെ റോഡരികിലെ വന്‍മരങ്ങള്‍ ഏതു നിമിഷവും വീഴുമെന്ന അവസ്ഥയിലാണ്. ഗര്‍ത്തങ്ങളുള്ള ഭാഗങ്ങളില്‍ സംരക്ഷണഭിത്തിയില്ലാത്തത് വാഹനങ്ങള്‍ക്കും യാത്രകാര്‍ക്കും ഭീഷണി വര്‍ധിപ്പിക്കുന്നു. 12 ഹെയര്‍പിന്‍ വളവുകളുള്ള ചുരം കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. അട്ടപ്പാടിക്കാര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക ഗതാഗത മാര്‍ഗവും ഈ റോഡാണ്. മഴക്കാലമായാല്‍ മണ്ണിടിച്ചിലും മരം കടപുഴകി റോഡിലേക്ക് വീഴലും പതിവാണ്. ചുരത്തിന്‍െറ ഭൂരിഭാഗ പ്രദേശങ്ങളും ഏതുസമയവും മണ്ണിടിഞ്ഞ് വീഴാവുന്ന സ്ഥിതിയാണ്. വന്‍മരങ്ങളുടെ ചുവട്ടില്‍നിന്ന് മണ്ണൊലിച്ച് പോയി വേരുകള്‍ പുറത്ത് കാണുന്ന സ്ഥിതിയിലാണ്.അട്ടപ്പാടിയിലേക്ക് ബദല്‍ റോഡെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടിക്രമങ്ങളായിട്ടില്ല. മുക്കാലി ചുരത്തിലെ ദുര്‍ഘട പാതയൊഴിവാക്കി നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ബദല്‍ റോഡ് സര്‍വേയില്‍ ഒതുങ്ങിയിരിക്കുകയാണ്. ബദല്‍ റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.