മണ്ണാര്‍ക്കാട്: നഗരത്തില്‍ തുടങ്ങിയ ഓപറേഷന്‍ അനന്തയുമായി ബന്ധപ്പെട്ടുള്ള റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി എ.കെ. ശശിധരന് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിവേദനം നല്‍കി. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി എം.എല്‍.എ അറിയിച്ചു. ദേശീയപാത അധികൃതര്‍ നേരത്തേയുണ്ടാക്കിയ റോഡ് നവീകരണ പദ്ധതിയുടെ പ്രൊപോസല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടാതെ പോവുകയും പിന്നീട് തുക വര്‍ധിപ്പിച്ച് നിലവില്‍ ചീഫ് എന്‍ജിനീയര്‍ പത്തരക്കോടി രൂപ വരുന്ന പദ്ധതിയുടെ പുതിയ പ്രൊപ്പോസല്‍ ദേശീയപാത വിഭാഗത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഭാഗികമായി വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റോഡ് വികസനത്തിന് രണ്ട് പദ്ധതികള്‍ നിലവിലില്ളെന്നും നേരത്തേയുള്ള പദ്ധതി ഒരുവര്‍ഷം കഴിഞ്ഞതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് തുക വര്‍ധിപ്പിച്ച് സമര്‍പ്പിക്കുകയാണുണ്ടായതെന്നും എം.എല്‍.എ പറഞ്ഞു. നഗരത്തില്‍ റോഡ് വീതികൂട്ടി ഡ്രൈനേജ്, നടപ്പാത എന്നിവയുള്‍പ്പെടെ നിര്‍മിക്കാനാണ് പദ്ധതി. ഓപറേഷന്‍ അനന്തയിലൂടെ ഒഴിപ്പിച്ചെടുത്ത കൈയേറ്റ സ്ഥലങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതും ഡ്രൈനേജുള്‍പ്പെടെ തകര്‍ന്ന് കിടക്കുന്നതും ജനത്തിന് ദുരിതമാവുണ്ടെന്നും അടിയന്തരമായി മന്ത്രി ഇടപെട്ട് പദ്ധതി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.