തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീറിനെ എംപ്ളോയീസ് യൂനിയന്‍ നേത്യത്വത്തില്‍ ഏഴുമണിക്കൂര്‍ ഓഫിസില്‍ ഉപരോധിച്ചു. പ്യൂണ്‍-വാച്ച്മാന്‍ റാങ്ക് ലിസ്റ്റ് ചോര്‍ന്ന സംഭവത്തില്‍ ജോയന്‍റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് കൈമാറാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ പത്തോടെ തുടങ്ങിയ സമരം അറസ്റ്റ് ചെയ്യുന്നതുവരെ തുടരുകയായിരുന്നു. വൈകീട്ട് 5.30ഓടെയാണ് തിരൂരങ്ങാടി സി.ഐയുടെ നേതൃത്വത്തില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. എംപ്ളോയീസ് യൂനിയന്‍ സെക്രട്ടറി എന്‍. വിനോദ്, പ്രസിഡന്‍റ് എസ്. പത്മജ, ജോയന്‍റ് സെക്രട്ടറിമാരായ ടി. സബീഷ്, നിഖില്‍ എന്നിവര്‍ രാവിലെ വി.സിയുടെ ചേംബറിലത്തെിയതിന് ശേഷമാണ് ഉപരോധം തുടങ്ങിയത്. റിപ്പോര്‍ട്ട് വകുപ്പിന് കൈമാറാതെ വീണ്ടും അന്വേഷണം നടത്താന്‍ പുതിയ സമിതി രൂപവത്കരിച്ചത് എന്തിനാണെന്ന ചോദിച്ച അവര്‍ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിയുടെ ഓഫിസിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, വി.സി തയാറായില്ല. തുടര്‍ന്ന് ഉപരോധം തുടങ്ങുകയായിരുന്നു. പിന്നാലെ നേതാക്കളും പ്രവര്‍ത്തകരുമടക്കം 20 പേര്‍ ഭരണകാര്യാലയത്തിനുള്ളിലെ ഗ്രില്ല് മറികടന്ന് ഓഫിസിന് മുന്നില്‍ നിലയുറപ്പിച്ചു. മറ്റുള്ളവര്‍ രജിസ്ട്രാറുടെ ഓഫിസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചു. നൂറോളം വരുന്ന ജീവനക്കാര്‍ വൈകീട്ട് വരെ സമരരംഗത്തുണ്ടായിരുന്നു. പുതിയ സമിതി വിഷയത്തില്‍ വിശദ അന്വേഷണം നടത്തിയതിന് ശേഷമേ അന്തിമതീരുമാനമെടുക്കാനാകൂവെന്ന് വി.സി പറഞ്ഞപ്പോള്‍ മുന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനാ അംഗമായ പി.വി.സിയുടെ അന്വേഷണം സ്വീകാര്യമല്ളെന്നും പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് നല്‍കാന്‍ സാഹചര്യമുണ്ടാക്കണമെന്ന് ഒടുവില്‍ വി.സി ആവശ്യപ്പെട്ടു. തുടര്‍ന്ന് ചേംബറില്‍നിന്ന് നേതാക്കള്‍ പുറത്തിറങ്ങി. എന്നാല്‍, വാതില്‍ പൂട്ടി റിപ്പോര്‍ട്ടയക്കാന്‍ തയാറാകാതെ വി.സി അകത്തിരുന്നെന്ന് നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കും വരെ സമരം തുടര്‍ന്നത്. സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കാമെന്നാണ് വി.സി വ്യക്തമാക്കിയത്. എന്നാല്‍, ഫോണ്‍ വഴി നിര്‍ദേശം ലഭിച്ചപ്പോള്‍ വിദ്യാഭ്യാസമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുന്നതില്‍ എന്താണ് തടസ്സമെന്നായി യൂനിയന്‍ നേതാക്കള്‍. റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് കൈമാറും വരെ സമരം തുടരും. എന്നാല്‍, ജോയന്‍റ് രജിസ്ട്രാറെക്കൊണ്ട് അന്വേഷണം നടത്തിയിട്ടില്ളെന്നും വിഷയങ്ങള്‍ ചോദിച്ചറിയാനും രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്താനുമാണ് അദ്ദേഹത്തെ നിയോഗിച്ചതെന്നും രജിസ്ട്രാര്‍ ഡോ. ടി. അബ്ദുല്‍ മജീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.