തിരുവാതിരയത്തെി; പച്ചയുടുത്ത് പാടങ്ങള്‍

പാലക്കാട്: മഴക്ക് ആക്കം കുറവാണെങ്കിലും തിരുവാതിര ഞാറ്റുവേലയത്തെിയതോടെ പാലക്കാട്ടെ കര്‍ഷകര്‍ നിലമൊരുക്കലില്‍ സജീവമായി. ചൊവ്വാഴ്ചയാണ് തിരുവാതിര ഞാറ്റുവേല ആരംഭിച്ചത്. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി മഴ ലഭിക്കുന്നുണ്ട്. ജില്ലയില്‍ ഏറ്റവും അധികം നെല്ലുല്‍പാദിപ്പിക്കുന്ന ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളില്‍ തിരുവാതിര ഞാറ്റുവേലയത്തെിയതോടെ മഴയുടെ അളവ് കൂടിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലകളില്‍ മഴ മാറി നിന്നിരുന്ന അവസ്ഥക്കും ചൊവ്വാഴ്ചയാടെ മാറ്റം വന്നു. അവിടെയും കൃഷിയിറക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. കാലവര്‍ഷം എത്തിയപ്പോള്‍ തന്നെ ജില്ലയിലെ നെല്‍കര്‍ഷകര്‍ ഞാറു നടീലുള്‍പ്പെടെ പൂര്‍ത്തിയാക്കിയിരുന്നു. ജില്ലയുടെ കിഴക്കന്‍ ദേശങ്ങളിലെ പാടശേഖരങ്ങള്‍ ഇപ്പോള്‍ തന്നെ പച്ച വിരിച്ച് നില്‍പ്പാണ്. തെങ്ങ്, കവുങ്ങ് കര്‍ഷകരും ഞാറ്റുവേലയത്തെിയതോടെ തടമെടുക്കലും വളമിടലും ആരംഭിച്ചിട്ടുണ്ട്. പയര്‍ ഉള്‍പ്പെടെയുള്ള ചെറുവിളകള്‍ നടുന്നതും ഈ കാലത്താണ്. എന്നാല്‍, കര്‍ഷകര്‍ക്ക് ഉള്ളുതുറന്ന് സന്തോഷിക്കാനുള്ള വക മഴ നല്‍കുന്നില്ല. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മൊത്തം ലഭിച്ച മഴയുടെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. ഇടവിട്ട്, ഇടവിട്ടാണ് കാലവര്‍ഷത്തില്‍ മഴ ലഭിക്കേണ്ടത്. എന്നാല്‍, ഇത്തവണ കാലവര്‍ഷം പതിവ് തെറ്റിച്ചിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ ശക്തമായി പെയ്യുകയും വെള്ളം മുഴുവന്‍ കുത്തിയൊലിച്ച് പോവുകയുമാണ്. ഇത് വിള നാശത്തിന് കാരണമാകുമോ എന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്. തിരുവാതിര ഞാറ്റുവേല ആരംഭിച്ചതോടെ കൃഷിക്ക് അനുയോജ്യമായി മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കര്‍ഷകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.