വിവാദത്തിനറുതി; ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന് ആറു കോടി തിരിച്ചു കിട്ടും

പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡില്‍ നിന്ന് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് (ഭെല്‍) ലഭിച്ച 6.15 കോടി രൂപ തിരികെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള ഇന്‍സ്ട്രുമെന്‍േറഷന്‍ യൂനിറ്റില്‍ നിന്ന് ഭെല്ലിന് ലഭിക്കാനുള്ള തുക കഞ്ചിക്കോട് യൂനിറ്റില്‍ നിന്ന് പിടിച്ചുവെച്ചത് വിവാദമായിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട് യൂനിറ്റില്‍ നിന്ന് മറ്റൊരു യൂനിറ്റ് നല്‍കാനുളള തുക ഈടാക്കുന്നത് അന്യായമാണെന്ന് കാണിച്ച് എം.ബി. രാജേഷ് എം.പി കേന്ദ്രമന്ത്രി അനന്ത് ഗീഥേക്ക് എഴുതിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. കഞ്ചിക്കോട് യൂനിറ്റിന് ഭെല്‍ നല്‍കാനുളള 6.15 കോടി രൂപ കോട്ട യൂണിറ്റില്‍ നിന്ന് ഭെല്ലിന് ലഭിക്കാനുള്ള കുടിശ്ശിക ഇനത്തില്‍ വരവ് വെക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. രാജ്യത്തുള്ള ഇന്‍സ്ട്രുമെന്‍േറഷന്‍ യൂനിറ്റുകളില്‍ കഞ്ചിക്കോടേതു മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ യൂനിറ്റിനെ രക്ഷിക്കാന്‍ നിരന്തരം ശ്രമിച്ചുവരികയാണെന്ന് എം.ബി. രാജേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.