പുലാപ്പറ്റ: ആവശ്യത്തിന് ബസ് സര്‍വിസില്ലാത്തത് പുലാപ്പറ്റ മേഖലയില്‍ യാത്രാക്ളേശം രൂക്ഷമാക്കുന്നു. നിത്യേന രാവിലെയും രാത്രിയും പുലാപ്പറ്റ വഴി പോകുന്ന ബസുകള്‍ ആവശ്യത്തിന് ഇല്ലാത്തതാണ് യാത്രക്കാരെ വലക്കുന്നത്. പുലര്‍ച്ചെ 6.20ന് മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്ന് പുലാപ്പറ്റ, തിരുവില്വാമല വഴി ആലപ്പുഴയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസും അഞ്ചരക്ക് ഗുരുവായൂരിലേക്ക് കല്ലടിക്കോട് നിന്ന് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസും മാത്രമാണ് രാവിലെ സര്‍വിസ് നടത്തുന്ന ബസുകള്‍. ഏഴു മണിക്ക് മുമ്പ് മണ്ണാര്‍ക്കാട്ടേക്ക് ബസില്ലാത്തത് കോഴിക്കോട്, പെരിന്തല്‍മണ്ണ ഭാഗത്തേക്ക് നേരത്തെ എത്തിച്ചേരേണ്ട യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. കല്ലടിക്കോട്ടേക്കും ഏഴ് മണിക്കാണ് ആദ്യ ബസ്. മണ്ണാര്‍ക്കാട്ടുനിന്ന് വൈകീട്ട് ഏഴു മണിക്കുശേഷം പുലാപ്പറ്റ ഭാഗത്തേക്ക് ബസില്ല. മണ്ണാര്‍ക്കാട് നിന്ന് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് രാവിലെ ഏഴേമുക്കാലിനാണ് പുലാപ്പറ്റയിലത്തെുന്നത്. രാവിലെയും രാത്രിയിലും മണ്ണാര്‍ക്കാട്ടേക്ക് പോകുന്നതിനും രാത്രി ഏഴു മണിക്ക് ശേഷം വിദൂര സ്ഥലങ്ങളില്‍നിന്ന് മണ്ണാര്‍ക്കാട്ടത്തെുന്നവര്‍ക്ക് പുലാപ്പറ്റയിലത്തെുന്നതിനും നിലവില്‍ ബസ് സര്‍വിസില്ല. രാത്രികാലങ്ങളില്‍ 100 രൂപ മുതല്‍ കൂടുതല്‍ തുക നല്‍കി വാടക വാഹനങ്ങളില്‍ കയറി നിശ്ചിത സ്ഥലങ്ങളില്‍ എത്താന്‍ നിര്‍ബന്ധിതരാണ് ഈ മേഖലയിലെ യാത്രക്കാര്‍. പുലാപ്പറ്റ വഴി കോഴിക്കോട്ടേക്ക് രാവിലെ അഞ്ചു മണിക്ക് ശേഷം ടിപ്പുസുല്‍ത്താന്‍ റോഡ് വഴി കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചാല്‍ കോഴിക്കോട് മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാവും. രാത്രി എട്ടു മണിക്കുശേഷം മണ്ണാര്‍ക്കാട് നിന്ന് പുലാപ്പറ്റ വഴി കെ.എസ്.ആര്‍.ടി.സി ബസ് അനുവദിച്ചാല്‍ ഈ മേഖലയില്‍ രാത്രികാല യാത്രാക്ളേശത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.