ചിറ്റൂര്‍: നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. മൂന്ന് ഡോക്ടര്‍മാരുടെ തസ്തിക നിലവിലുണ്ടെങ്കിലും രണ്ട് പേരാണുള്ളത്. ഒരു ഡോക്ടര്‍ ക്യാമ്പുകള്‍ക്കും മറ്റും പോയാല്‍ ഒരാളുടെ സേവനം മാത്രമേ ലഭിക്കുന്നുള്ളൂ. ഒ.പിയില്‍ ഉച്ചവരെ രോഗികള്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥയാണ്. രണ്ട് സ്റ്റാഫ് നഴ്സുമാരുള്ളതില്‍ ഒരാള്‍ അവധിയിലാണ്. മൂന്ന് ജെ.പി.എച്ച്.എന്‍മാരുടെ ഒഴിവുകളുണ്ട്. 22 കിടക്കകളും ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളുമുണ്ടെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം നിര്‍ജീവാവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസവ ചികിത്സ, പോസ്റ്റുമോര്‍ട്ടം, ഓപറേഷന്‍ തിയറ്റര്‍, ത്വഗ്രോഗ ചികിത്സാ വിഭാഗം എന്നിവ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. നിലവില്‍ ഒ.പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യ ചികിത്സ തേടിയത്തെുന്നവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും റഫര്‍ ചെയ്യുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.