വടക്കഞ്ചേരി: മംഗലംഡാം പൊന്‍കണ്ടം ഒലിങ്കടവ് പ്രദേശത്ത് ചൊവ്വാഴ്ച വൈകീട്ടുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. വീടുകള്‍ക്ക് മീതെ മരം വീണു. അഞ്ഞൂറോളം റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. ആഞ്ഞിലി, തേക്ക്, മാവ് തുടങ്ങിയ മരങ്ങള്‍ കടപുഴകി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. സംഭവസ്ഥലം റവന്യൂ, കൃഷി വകുപ്പധികൃതര്‍ സന്ദര്‍ശിച്ചു. പുതിയ കുളങ്ങര ഒലിങ്കടവ് സുനില്‍ ആന്‍റണിയുടെ വീടിന് മുകളില്‍ മരം വീണു. ഷാജി മണലി ചിറയില്‍, വെല്ലപ്പിള്ളി ജോര്‍ജ് എന്നിവരുടെ വീടുകളും മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വട്ടംപുറത്ത് ഫിലിപ് തോമസിന്‍െറ 70ഉം മേച്ചേരി ഫിലിപ്പിന്‍െറ പത്തും റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. തോമസ് മുല്ലപ്പള്ളിലിന്‍െറ മാവ്, പ്ളാവ് മരങ്ങള്‍ കടപുഴകി. ചുങ്കപ്പുര ജോസ്, അബ്രാഹം എന്നിവരുടെ റബര്‍ മരങ്ങളും ഒടിഞ്ഞുവീണു. കിഴക്കേപറമ്പില്‍ ബെന്നിയുടെ ആറ് ജാതി മരവും രണ്ട് തെങ്ങും കടപുഴകി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, എന്‍. ബിജു മോന്‍, എം.എസ്. സതീഷ്, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്‍റ് സുമാവലി മോഹന്‍ദാസ്, അംഗങ്ങളായ ബെന്നി ജോസഫ്, സന്തോഷ് ഡൊമനിക് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.