പാലക്കാട്: നൂലുണ്ടയും കളിത്തോക്കും കാണിച്ച് അയ്യങ്കാളി പടയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറെ ‘ബന്ദിയാക്കി’ കോളിളക്കം സൃഷ്ടിച്ച പാലക്കാട് കലക്ടറേറ്റില്‍ സംഭവം നടന്ന് രണ്ട് പതിറ്റാണ്ടാവുമ്പോഴും സി.സി ടി.വി കാമറപോലും സ്ഥാപിച്ചില്ല. മാവോവാദി ഭീഷണിയുള്‍പ്പെടെ നിലനില്‍ക്കുമ്പോഴും പാലക്കാട് കലക്ടറേറ്റിന് സുരക്ഷയൊരുക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് തുടരുന്നത്. മാവോവാദി ഭീഷണിയുടെ വെളിച്ചത്തില്‍ കലക്ടറേറ്റില്‍ സി.സി ടി.വി കാമറ സ്ഥാപിക്കണമെന്ന് ഒരു വര്‍ഷം മുമ്പ് ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനിച്ചത്. കൊല്ലം സിവില്‍ സ്റ്റേഷനില്‍ ബുധനാഴ്ച നടന്ന ബോംബ് സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ പാലക്കാട് കലക്ടറേറ്റിന്‍െറ സുരക്ഷ അതീവ ഗൗരവമായി എടുക്കണമെന്ന ആവശ്യം സജീവമാണ്. സ്വകാര്യ വ്യാപാര സ്ഥാപനങ്ങളിലടക്കം സി.സി. ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ പൊലീസിന്‍െറ നിര്‍ദേശമുണ്ട്. എന്നാല്‍, ഭരണസിരാകേന്ദ്രത്തില്‍ ഇതുവരെയും സി.സി. ടി.വി കാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കലക്ടറുടെ ചേംബറില്‍ പോലും സി.സി. ടിവി ഇല്ല. നിരവധി സമരങ്ങള്‍ക്ക് വേദിയാകുന്ന കലക്ടറേറ്റ് കവാടത്തില്‍ കാമറ സ്ഥാപിക്കാത്തത് ഗുരുതര സുരക്ഷാ പാളിച്ചയാണ്. കഴിഞ്ഞ വര്‍ഷം മാവോവാദികള്‍ ചന്ദ്രനഗറില്‍ ഭക്ഷണശാലകള്‍ അടിച്ചുതകര്‍ക്കുകയും മുക്കാലിയില്‍ സൈലന്‍റ് വാലി ഫോറസ്റ്റ് ഓഫിസ് ആക്രമിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ സംവിധാനം അല്‍പ്പം ഉണര്‍ന്നിരുന്നു. ഒരു വര്‍ഷം മുമ്പ് സിവില്‍ സ്റ്റേഷന്‍ സമുച്ചയത്തിന്‍െറ നടുമുറ്റത്തെ വാഹന പാര്‍ക്കിങിന് നിയന്ത്രണമേര്‍പ്പെടുത്തിയത് ഇതിനെതുടര്‍ന്നാണ്. നടുമുറ്റത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്കും മാത്രമാണ് പ്രവേശം അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി പാസ് അനുവദിച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ അകത്ത് പ്രവേശിക്കുന്നത് തടയാന്‍ കവാടത്തില്‍ രണ്ട് ഹോംഗാര്‍ഡുകളെ നിയോഗിക്കുകയും ചെയ്തു. ഒരു വര്‍ഷം പിന്നിട്ടതോടെ വാഹനനിയന്ത്രണത്തിന് പഴയ ഗൗരവമില്ല. ഇപ്പോള്‍ സ്വകാര്യവാഹനങ്ങളും അകത്ത് പ്രവേശിക്കുന്നുണ്ട്. അര്‍ഹരായ പലര്‍ക്കും പാസനുവദിച്ചിട്ടില്ല. പാസ് പുതുക്കി നല്‍കുമെന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.