കല്ലടിക്കോട്: മലയടിവാര പ്രദേശങ്ങളില്‍ വീണ്ടും പുലിയിറങ്ങി. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോടിനടുത്ത് പറക്കലടി പ്രദേശത്ത് വീട്ടമ്മയുടെ വളര്‍ത്താടിനെ പുലി കടിച്ചുകൊന്നു. ഇവരുടെതന്നെ കാവല്‍പ്പട്ടിയെയും പുലി കൊന്ന് തിന്നു. തിങ്കളാഴ്ച അര്‍ധരാത്രി കാടിറങ്ങി വന്ന പുലി വനാതിര്‍ത്തി പ്രദേശത്തിലെ തോട്ടത്തിനോട് ചേര്‍ന്ന പറക്കലടി സുകുമാരിയുടെ വളര്‍ത്താടിനെ കൂട്ടിനകത്ത് തന്നെ കൊന്നിടുകയായിരുന്നു. മേയ് അവസാന വാരത്തില്‍ മേഖലയില്‍ പുലിയിറങ്ങി അഞ്ച് പേരുടെ ഏഴ് വളര്‍ത്താടുകളെ കൊന്ന് തിന്നിരുന്നു. നാലാം തവണയാണ് മേഖലയില്‍ പുലിയിറങ്ങുന്നത്. സംഭവ സ്ഥലം പ്രശാന്ത്, നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സന്ദര്‍ശിച്ചു. കാല്‍പാടുകള്‍ മുതിര്‍ന്ന പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വനപാലകര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരു മാസമായി മലയോര മേഖലയായ വാക്കോടിനും പരിസര പ്രദേശങ്ങളിലും കാടിറങ്ങി വരുന്ന പുലിയടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലക്കടുത്ത് വനമേഖലയിലും പരിസരങ്ങളിലും സൈ്വര്യ വിഹാരം നടത്തുന്നത് ജനങ്ങളില്‍ ഭീതി വിതച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.