മണ്ണാര്‍ക്കാട്: ജനകീയ കൂട്ടായ്മയില്‍ റോഡ് വീതി കൂട്ടല്‍ പ്രവൃത്തി തുടങ്ങി. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ പാറപ്പുറം-കാഞ്ഞിരംകുന്ന് റോഡാണ് പ്രദേശവാസികളുടെ സഹായത്തോടെ നവീകരിക്കുന്നത്. ഏറെ കാലത്തെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും ശേഷമാണ് ജനകീയ കൂട്ടായ്മ ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ രംഗത്തിറങ്ങിയത്. ആനക്കല്ല്, കാഞ്ഞിരംകുന്ന് കോളനികളിലടക്കം നൂറില്‍പരം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഗ്രാമപഞ്ചായത്ത് കണക്കുപ്രകാരം റോഡിന്‍െറ വീതി ആറു മീറ്ററാണ്. എന്നാല്‍ ചിലര്‍ സ്വാധീനം ഉപയോഗിച്ച് കെട്ടിട നിര്‍മാണത്തിനും മറ്റുമായി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് റോഡരിക് കൈയേറി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയതായും ആക്ഷേപമുണ്ട്. റോഡ് തുടങ്ങുന്ന ഭാഗത്ത് സ്വകാര്യ വ്യക്തി റോഡ് കൈയേറിയതായി പരാതി ഉയരുകയും പിന്നീടത് കോടതിയില്‍ നിയമ പോരാട്ടങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. റോഡ് നവീകരണത്തിന് പ്രദേശവാസികളായ കെ.ടി അബ്ദുല്‍ അസീസ്, കെ.ടി. സലാം, വി.പി. സലാഹുദ്ദീന്‍, എം. കാസിം, പച്ചീരി ബഷീര്‍, കെ.ടി. കുഞ്ഞവറ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.